Movies
വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് കുതിക്കുമ്പോഴും കളക്ഷനില്‍ സര്‍ക്കാര്‍ സര്‍വകാല റെക്കോഡിലേക്ക്
Movies

വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് കുതിക്കുമ്പോഴും കളക്ഷനില്‍ സര്‍ക്കാര്‍ സര്‍വകാല റെക്കോഡിലേക്ക്

Web Desk
|
10 Nov 2018 3:51 PM GMT

പ്രവചനങ്ങള്‍ പറയുന്നത് ഈ ആഴ്ചയോടെ സര്‍ക്കാര്‍ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുമെന്നാണ്.

രാജ്യത്തെ ചൂടേറിയ വാര്‍ത്തയായി മാറിയിരിക്കുകയാണ് വിജയുടെ സര്‍ക്കാര്‍. റിലീസിന് മുന്‍പ് തന്നെ വിവാദങ്ങളുടെ ചുവട് പിടിച്ച് ശ്രദ്ധ നേടിയ സര്‍ക്കാര്‍ നാല് ദിവസം കൊണ്ട് 150 കോടി കളക്ഷന്‍ നേടി കഴിഞ്ഞു. വിജയുടെ സര്‍വ കാല റെക്കോഡായ തെറിയെ മറികടന്ന് മുന്നേറുകയാണ് സര്‍ക്കാരിപ്പോള്‍. പ്രവചനങ്ങള്‍ പറയുന്നത് ഈ ആഴ്ചയോടെ സര്‍ക്കാര്‍ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുമെന്നാണ്.

രണ്ട് ദിവസം കൊണ്ട് 100 കോടി നേടി സര്‍ക്കാര്‍ റെക്കോഡിട്ടിരുന്നു. എ.എെ.ഡി.എം.കെയേയും ജയലളിതയേയും അപമാനിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലായിരിക്കുകയാണ്. പ്രകോപനത്തിന് ഇടയാക്കുന്ന സീനുകള്‍ കട്ട് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. റിലീസിന് മുന്‍പ് തന്നെ സംവിധായകന്‍ എ.ആര്‍ മുരുഗദോസ് കഥ മോഷ്ടിച്ചതാണെന്ന് പറഞ്ഞ് മറ്റൊരു വിവാദവും അരങ്ങേറിയിരുന്നു.

ലോകത്തിലെ വലിയൊരു എെ.ടി കമ്പനിയുടെ സി.ഇ.ഒ ആയ വിജയ് നാട്ടിലേക്ക് വോട്ട് ചെയ്യാന്‍ വരികയും തന്‍റെ പേരില്‍ വേറെ ആരോ കള്ള വോട്ട് ഇട്ടു ചെയ്യുകയും ശേഷം നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥാചുരുക്കം.

ये भी पà¥�ें- പ്രതിഷേധത്തെ തുടര്‍ന്ന് വെട്ടിമാറ്റിയ സര്‍ക്കാരിലെ രംഗങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി വിജയ് ആരാധകര്‍

ये भी पà¥�ें- സര്‍ക്കാര്‍; രണ്ടാം ദിനം തന്നെ 100 കോടി ക്ലബ്ബിലേക്ക്   

Similar Posts