Movies
വിലക്ക് ഭീഷണികള്‍ ഒരു ഭാഗത്ത്:  കേദാര്‍നാഥിന്റെ ട്രെയിലര്‍ എത്തി 
Movies

വിലക്ക് ഭീഷണികള്‍ ഒരു ഭാഗത്ത്: കേദാര്‍നാഥിന്റെ ട്രെയിലര്‍ എത്തി 

Web Desk
|
12 Nov 2018 10:35 AM GMT

ചിത്രം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നും അതിനാൽ ചിത്രം നിരോധിക്കണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം

വിവാദങ്ങളും വിലക്ക് ഭീഷണികളും ഒരു ഭാഗത്ത് പുരോഗമിക്കവെ സുഷാന്ത് സിങ് രജ്പുത്, സാറ അലി ഖാന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കേദാര്‍നാഥ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിനെതിരെ ബി.ജെ.പി രംഗത്ത് വന്നിരിക്കുന്നത്. അടുത്ത മാസം ഏഴിന് പ്രദര്‍ശനത്തിനെത്തും. 2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ പ്രളയ പശ്ചാതലത്തില്‍ പ്രണയകഥയാണ് ചിത്രം പറയുന്നത്. മന്‍സൂര്‍ എന്ന ചുമട്ടുകാരനായി സുഷാന്ത് എത്തുമ്പോള്‍ ടൂറിസ്റ്റായാണ് സാറ എത്തുന്നത്.

സൈഫ് അലിഖാന്റെ മകളായ സാറയുടെ ആദ്യ ചിത്രം കൂടിയാണ് കേദാര്‍നാഥ്. നേരത്തെ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ടീസറിന് പിന്നാലെയാണ് വിലക്ക് ഭീഷണികളും വിവാദവും എത്തുന്നത്. ഹിന്ദുവികാരങ്ങളെ മുറിപ്പെടുത്തുന്നുവെന്നും ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നും ചൂണ്ടിക്കാട്ടി കേദാര്‍നാഥ് നിരോധിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അജേന്ദ്ര അജയ് രംഗത്ത് എത്തിയിരുന്നു. ബി.ജെ.പിയുടെ മീഡിയ വിഭാഗം ടീം അംഗമായ ഇദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്ത് അയച്ചിരുന്നു.

Similar Posts