Movies
സ്റ്റാന്‍ലീ... അസ്വാഭാവികതകള്‍ കൊണ്ട് ലോകത്തെ കീഴടക്കിയ കഥാകാരന്‍
Movies

സ്റ്റാന്‍ലീ... അസ്വാഭാവികതകള്‍ കൊണ്ട് ലോകത്തെ കീഴടക്കിയ കഥാകാരന്‍

Web Desk
|
13 Nov 2018 1:58 PM GMT

സ്പൈഡര്‍ മാന്‍, എക്സ് മാന്‍, അയേണ്‍ മാന്‍, തോര്‍, ഹള്‍ക്ക്, ഷീല്‍ഡ്, ഡെയര്‍ ഡെവിള്‍ എന്നിങ്ങനെ ഒരു കാലഘട്ടത്തെ തന്നെ പുളകം കൊള്ളിച്ച കഥാപാത്രങ്ങളുടെ സൃഷ്ടാവാണ് സ്റ്റാന്‍ലീ

മറ്റുള്ളവര്‍ അസാധാരണമെന്ന് കരുതുന്ന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്ന ശതകോടീശ്വരന്‍. പ്രപഞ്ചത്തെ പഠിക്കാനായി ശാസ്ത്രമുപയോഗിച്ച് നിര്‍മ്മിച്ച ഒരു പറ്റം നായകന്മാര്‍. രാജ്യത്തെ രക്ഷിക്കാനായി നമ്മുടെയിടയില്‍ കാണാന്‍ യാതൊരു സാധ്യതയുമില്ലാത്ത സര്‍ക്കരിന്‍റെ രഹസ്യ സൈന്യം. നാം ജീവിക്കുന്ന ഈ ലോകം അമാനുഷിക മനുഷ്യരും മായാജാലവും വിസ്മയ കാഴ്ചകളുമെല്ലാം കുടി കൊള്ളുന്ന മാര്‍വല്‍ എന്ന കോമിക് കമ്പനിയുടെ ലോകത്തിന്‍റെ ഒരു മറു പുറമാക്കി മാറ്റിയ മഹാ പ്രതിഭ. സ്റ്റാന്‍ലീ കാമിയോസ് ഇന്ന് മരണത്തിന് കീഴടങ്ങിയിരക്കുകയാണ്.

കഴിഞ്ഞ പല ദശാബ്ധങ്ങളായി ലോകത്തെ വിനോദ മേഘലയെ ഒന്നടങ്കം ഭരിച്ചിരുന്ന ഹോളിവുഡിലെ അമാനുഷിക ശക്തിയുള്ള സൂപ്പര്‍ ഹീറോസ് പഴയ കോമിക്കുകളില്‍ നാം കണ്ട് വന്നതാണ്. സിനിമയിലൂടെ നമ്മെ വിസ്മയം കൊള്ളിച്ച ആ സൂപ്പര്‍ ഹീറോസിനെ കോമിക് പുസ്തകങ്ങിലും സിനിമകളിലും സൃഷ്ടിച്ചത് ഒരാള്‍ തന്നെയാണ്. സ്പൈഡര്‍ മാന്‍, എക്സ് മാന്‍, അയേണ്‍ മാന്‍, തോര്‍, ഹള്‍ക്ക്, ഷീല്‍ഡ്, ഡെയര്‍ ഡെവിള്‍ എന്നിങ്ങനെ ഒരു കാലഘട്ടത്തെ തന്നെ പുളകം കൊള്ളിച്ച കഥാപാത്രങ്ങളുടെ സൃഷ്ടാവാണ് മരണപ്പെട്ടിരിക്കുന്നത്.

1970കളുടെയും 1980കളുടെയും ആരംഭ കാലത്ത് ലോകത്തെ ഏറ്റവും പ്രശസ്തമായ സൂപ്പര്‍ഹീറോ കഥകള്‍ സ്റ്റാന്‍ലീ എഴുതി തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ കോമിക് കമ്പനിയായ മാര്‍വലിനെ അതിന്‍റെ പ്രതാപത്തിലേക്ക് ഉയര്‍ത്താന്‍ സഹായിച്ചത് സ്റ്റാന്‍ലീയുടെ ഈ കഥകളും കഥാപാത്രങ്ങളുമാണ്. പീറ്റര്‍ ഡേവിഡും സ്റ്റാന്‍ലീയും ചേര്‍ന്നെഴുതിയ കഥകള്‍ക്ക് കൊളീന്‍ ഡോറന്‍റെ വരകളും ചേര്‍ന്നപ്പോഴാണ് കോമിക്കുകള്‍ ജനിച്ചത്. മാര്‍വല്‍ യൂണിവേഴ്സലിന്‍റെ മാസ്റ്ററായ സ്റ്റാന്‍ലീയെ അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെ മികച്ച കഥാകാരന്‍ എന്ന് നിസ്സംശയം പറയാന്‍ സാധിക്കും.

മികച്ച കഥകള്‍ അനുഭവങ്ങളില്‍ നിന്നുമാണ് ഉണ്ടാകുന്നത്. സ്കൂള്‍ കാലഘട്ടത്ത് തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തില്‍ നിന്നാണ് ലോകപ്രശസ്ത കോമിക് ‘സ്പൈഡര്‍മാന്‍’ രൂപം കൊണ്ടത്. സ്പൈഡര്‍മാന്‍റെ ആദ്യ മാതൃകാരൂപം ഇന്നും അദ്ദേഹത്തിന്‍റെ മുറിയിലുണ്ട്. വിരസനും സാമൂഹിക സമ്പര്‍കം കുറവുള്ളവനുമായ ഒരു ഫോട്ടോഗ്രാഫറായ പീറ്റര്‍ പാര്‍ക്കര്‍ക്ക് ഒരു എട്ടുകാലിയുടെ കടി കിട്ടുന്നതിലൂടെ അമാനുഷിക ശക്തിയുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സൂപ്പര്‍ ഹീറോയാകുന്നത് ലോകത്തെ ഞെട്ടിച്ച സ്റ്റാന്‍ലീ സൃഷ്ടികളില്‍ ഒന്ന് മാത്രമായിരുന്നു.

ശാസ്ത്രമെന്ന കോമാളിയെ ഭയക്കുന്നവരായിരുന്നില്ല സ്റ്റാന്‍ലിയുടെ കഥാപാത്രങ്ങളെന്ന് മാര്‍ക്ക് വാട്നി പറഞ്ഞിരുന്നു. തുടരെ തുടരെയുള്ള സൂപ്പര്‍ ഹീറോകളുടെ കടന്ന് വരവ് ചിലപ്പോള്‍ പ്രേക്ഷകരില്‍ വിരസതയുണ്ടാക്കാന്‍ സാധ്യതയുണ്ടായിരുന്നു. പക്ഷെ, ഒരു സൂപ്പര്‍ ടീമിനെ തന്നെ സ്റ്റാന്‍ലീ രൂപം കൊടുത്തു. ഫന്‍റാസ്റ്റിക്ക് ഫോര്‍ ഇന്നും സ്റ്റാന്‍ലീയുടെ മികച്ച സൂപ്പര്‍ ടീമായി നിലകൊള്ളുന്നു. ഭഹിരാകാശത്തേക്കുള്ള യാത്രയെത്തുടര്‍ന്ന് കോസ്മിക് റേസ് ശരീരത്തില്‍ പതിച്ച് സൂപ്പര്‍ പവര്‍ നേടുന്ന നാല് പേരാണ് പിന്നീട് മിസ്റ്റര്‍ ഫന്‍റാസ്റ്റിക്, ഇന്‍വിസിബിള്‍ വുമണ്‍, ഹ്യൂമണ്‍ ടോര്‍ച്, ദി തിങ് എന്നിവരായി മാറുന്നത്. കോസ്മിക് രശ്മികളിലേക്ക് ഇവരെ നയിക്കുന്നതും ശാസ്ത്രം തന്നെയാണ്.

സ്റ്റാന്‍ലീയുടെ കണ്ട്പിടിത്തങ്ങളില്‍ ശാസ്ത്രം പ്രധാന പങ്ക് വഹിച്ചിരുന്നു. ഈ ശാസ്ത്രമുപയോഗിച്ചാണ് ഡോക്ടര്‍ റൂം ദുഷ്ടശക്തികള്‍ക്ക് അമാനുഷികതകള്‍ നല്‍കിയത്. ഇതേ ശാസ്ത്രമുപയോഗിച്ച് തന്നെയായിരുന്നു ശതകോടീശ്വരന്‍ ടോണി സ്റ്റാര്‍ക്ക് അയേണ്‍ മാന്‍ ആയി ലോകത്തിന്‍റെ നന്മക്കായി പ്രവൃത്തിച്ചത്. സ്റ്റാന്‍ലീയുടെ കഥാപാത്രങ്ങള്‍ പുതിയ കണ്ടുപിടിത്തങ്ങളുടെയും ആശയങ്ങളുടെയും ശാസ്ത്രത്തിന്‍റെയും സഹായത്തോടെയാണ് വളര്‍ന്നത്. ഇന്ന് ലോകം ഭരിക്കുന്ന ശാസ്ത്രത്തന്‍റെ കണ്ട്പിടിത്തങ്ങള്‍ അരങ്ങ് വാഴാന്‍ തുടങ്ങുന്നതിന് മുന്‍പാണിതെന്നത് ശ്രദ്ധേയമാണ്.

1922 ഡിസംബര്‍ 28നായിരുന്നു സ്റ്റാന്‍ലിയുടെ ജനനം. റുമാനിയയില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ജൂത കുടുംബത്തിലാണ് ജനിച്ചത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് യു.എസ് സേനയില്‍ ജോലി ചെയിതിട്ടുണ്ട്. യുദ്ധാനന്തരം നിരവധി സ്ഥാപനങ്ങളില്‍ ജോലി നോക്കിയ ലീ അവസാനം മാര്‍വല്‍ കോമിക്സില്‍ എത്തുകയായിരുന്നു. പരേതയായ നടി ജോന്‍ ലീയാണ് ഭാര്യ.

അസ്വാഭാവികതകള്‍ കൊണ്ട് ഒരു ലോകം പണിഞ്ഞ് അതില്‍ നമ്മെ കൊണ്ടിടുന്ന കഥകളെഴുതിയ മാന്ത്രികന് ലോകത്തിന്‍റെ വിട. വിനോദ ലോകത്തിന്‍റെ ഏറ്റവും വലിയ കഥാകാരന്മാരിലൊരാളായ സ്റ്റാന്‍ലീ ഇനി സ്പൈഡര്‍മാന്‍ ആയും എക്സ് മാന്‍ ആയും അയേണ്‍ മാന്‍ ആയും പ്രേക്ഷക ഹൃദയങ്ങളില്‍ ഇനിയും കാലാകാലങ്ങളില്‍ ജീവിക്കും.

Similar Posts