‘ഒരു മോശം സിനിമ വന്നെന്ന് കരുതി ആ നടന്‍ ചെയ്ത നല്ല സിനിമകളെ മറക്കരുത്’ ആമീറിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഷാരൂഖ് ഖാന്‍
|പരീക്ഷണാടിസ്ഥാനത്തില്‍ ഒരു സാഹസിക സിനിമ ഇന്ത്യയില്‍ രൂപം കൊണ്ടിട്ടില്ല, ഇതിലുടെ ആമീര്‍ ഖാനും അമിതാബ് ബച്ചനും വലിയൊരു പരീക്ഷണം തന്നെയാണ് നടത്തിയതെന്നും കിങ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യ ദിനം ബോക്സ് ഓഫീസ് സര്‍വ കാല കളക്ഷന്‍ റെക്കോഡ് കരസ്തമാക്കിയെങ്കിലും അതിന് ശേഷം പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ ആമീര്‍ ഖാന്‍ അമിതാബ് ബച്ചന്‍ കൂട്ടുകെട്ടില്‍ പിറന്ന തഗ്സ് ഓഫ് ഹിന്തോസ്താന് ആയില്ല. ആദ്യ ദിവസത്തെ 119 കോടി കളക്ഷന്‍ നേടിയ ചിത്രം ഏഴ് ദിവസം പിന്നിടുമ്പോള്‍ 137 കോടിയാണ് നേടിയിരിക്കുന്നത്. തങ്ങളുടെ പ്രതീക്ഷകളെ തകര്‍ത്തെന്നാരോപിച്ച് കടുത്ത വാക്കുകളില്‍ തന്നെ ആരാധകര്‍ സിനമക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിക്കുകയുണ്ടായി. പക്ഷെ, ഒരു മോശം സിനിമ വന്നെന്ന് കരുതി ആ നടന്‍ ചെയ്ത നല്ല സിനിമകളെ മറക്കരുതെന്നാണ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍റെ പക്ഷം.
വര്‍ഷങ്ങളായി നല്ല സിനിമകള്‍ സമ്മാനിക്കുന്ന വളരെ കുറച്ച് കലാകാരന്മാരാണ് ആമീര്‍ ഖാനും അമിതാബ് ബച്ചനും. എല്ലാവര്‍ക്കും എല്ലായിപ്പോഴും നല്ല സിനിമകള്‍ നല്‍കാന്‍ കഴിഞ്ഞ് കൊള്ളണമെന്നില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ബോളിവുഡിലെ മികച്ച സിനിമകളില്‍ പലതും ആമീറിന്‍റെ സംഭാവനകളാണ്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മോശം സിനിമ വന്നെന്ന് കരുതി ആമീര്‍ ചെയ്ത നല്ല സിനിമകളെ മറന്ന് പോകരുത്. ഷാറൂഖ് ഖാന്‍ പറഞ്ഞു.
ചില പ്രതികരണങ്ങള്‍ അതിരു വിട്ട് പോയിരുന്നത് തന്നെ വേദനിപ്പിച്ചെന്നും അസാമാന്യ കഴിവുകളുള്ള ഈ താരങ്ങള്‍ മികച്ച സിനിമകളുമായി വീണ്ടും തിരിച്ചെത്തുമെന്നും ഷാറൂഖ് പറഞ്ഞു. തന്‍റെ അറിവില്‍ ആമീറിനെ പോലെ ഒരു സിനിമക്കായി അര്‍പ്പണ മനോഭാവത്തോടെ ജോലി ചെയ്യുന്ന ഒരാള്‍ വേറെയില്ല. അത് പോലെ തന്നെയാണ് അമിതാബ് ബച്ചനും. ആയതിനാല്‍, കടുത്ത പദപ്രയോഗങ്ങളുപയോഗിച്ച് അവരെ വിമര്‍ശിച്ചവര്‍ക്ക് നല്ല സിനിമകളിലൂടെ അവര്‍ വീണ്ടും മറുപടി നല്‍കുമെന്നും ഷാറൂഖ് കൂട്ടി ചേര്‍ത്തു.
പരീക്ഷണാടിസ്ഥാനത്തില്‍ ഒരു സാഹസിക സിനിമ ഇന്ത്യയില്‍ രൂപം കൊണ്ടിട്ടില്ല, ഇതിലുടെ ആമീര്‍ ഖാനും അമിതാബ് ബച്ചനും വലിയൊരു പരീക്ഷണം തന്നെയാണ് നടത്തിയതെന്നും കിങ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.