Movies
31 വര്‍ഷത്തെ ഇടവേള കഴിഞ്ഞ്, ലാലേട്ടന്‍ വരുന്നു... തൃശൂര്‍ക്കാരനായി
Movies

31 വര്‍ഷത്തെ ഇടവേള കഴിഞ്ഞ്, ലാലേട്ടന്‍ വരുന്നു... തൃശൂര്‍ക്കാരനായി

Web Desk
|
16 Nov 2018 2:55 PM GMT

‘തൂവാനത്തുമ്പികളി’ ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂർക്കാരനായാണ് അദ്ദേഹം വേഷമണിയുന്നത്.

നീണ്ട 31 വർഷങ്ങൾക്കു ശേഷം തനത് തൃശൂർ ഭാഷയുമായി മോഹല്‍ലാല്‍ വരുന്നു. ‘തൂവാനത്തുമ്പികളി’ ലെ ജയകൃഷ്ണന് ശേഷം 'ഇട്ടിമാണി' എന്ന തൃശൂർക്കാരനായാണ് അദ്ദേഹം വേഷമണിയുന്നത്. "ഇട്ടിമാണി മേയ്ഡ് ഇൻ ചൈന" എന്ന പേര് തന്നെ ഏറെ കൌതുകം നല്‍കുന്നതാണ്.

നീണ്ട 31 വർഷങ്ങൾക്കു ശേഷം തൃശൂർ ഭാഷയുമായി ഞാൻ വരുന്നു. "തൂവാനത്തുമ്പികളി"ലെ ജയകൃഷ്ണന് ശേഷം 'ഇട്ടിമാണി' എന്ന...

Posted by Mohanlal on Friday, November 16, 2018

ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 'ഇട്ടി മാണി' നവാഗതരായ ജിബി, ജോജു എന്നിവരാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സുനിൽ, മാർട്ടിൻ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകർക്കൊപ്പം സഹായികളായി പ്രവർത്തിച്ചവരാണ് ജിബിയും ജോജുവും. വെള്ളിമൂങ്ങ, ചാർലി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങി നിരവധി സിനിമകളിൽ സഹസംവിധായകരായും പ്രവർത്തിച്ചിട്ടുണ്ട്.
ഫസ്റ്റ് ലുക് പോസ്റ്റര്‍ ലാലേട്ടന്‍ തന്നെ ഫൈസ്ബുക്കില്‍ ഷെയര്‍ ചെയ്ത്ട്ടുണ്ട്.

31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൂവാനത്തുമ്പികളിലാണ് ലാലേട്ടന്‍ ഇതിന് മുന്നെ തൃശൂർകാരനായി അഭിനയിച്ചത്. മലയാളികള്‍ വലിയ രീതിയില്‍ സ്വീകരിച്ച സിനിമയായിരുന്നു തൂവാനത്തുമ്പികള്‍. പത്മരാജന്‍റെ എന്നത്തെയും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു അത്. വ്യക്തി ബന്ധങ്ങളെ ഇത്ര ഇഴപിരിച്ച് അവതരിപ്പിച്ചതിലും ലാലേട്ടന്‍റെ മികച്ച അഭിനയത്തിലും ചിത്രം വേറിട്ട് നിന്നിരുന്നു. അത്പോലെ മികച്ച ഒന്നാകും ഇട്ടിമാണി മേയ്ഡ് ഇൻ ചൈന എന്നുതന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

Similar Posts