Movies
2018ല്‍ രണ്ട് ചിത്രങ്ങള്‍, ബോളിവുഡില്‍ ആയുഷ്മാന്‍ ഖുറാന നേടിയത്.. 
Movies

2018ല്‍ രണ്ട് ചിത്രങ്ങള്‍, ബോളിവുഡില്‍ ആയുഷ്മാന്‍ ഖുറാന നേടിയത്.. 

Web Desk
|
24 Nov 2018 5:56 AM GMT

രണ്ട് ചിത്രങ്ങളാണ് ഖുറാനയുടെതായി തിയേറ്ററിലെത്തിയത്, രണ്ടും ഹിറ്റ്. 

2018ല്‍ ബോളിവുഡില്‍ വമ്പന്‍ നേട്ടമുണ്ടാക്കിയത് ആയുഷ് മാന്‍ ഖുറാനയായിരിക്കും. രണ്ട് ചിത്രങ്ങളാണ് ഖുറാനയുടെതായി തിയേറ്ററുകളി ലെത്തിയത്. രണ്ടും ഹിറ്റ്. 300 കോടിയാണ് ഈ രണ്ട് ഖുറാന ചിത്രങ്ങള്‍(വേള്‍ഡ് വൈഡ്) നേടിക്കൊടുത്തത്. വമ്പന്‍ താര നിരയോ, കോടികള്‍ മുടക്കിയുള്ള നിര്‍മാണമോ അല്ല ഇത് രണ്ടും എന്നത് ബോളിവുഡിനെ മാറ്റിചിന്തിപ്പിച്ചേക്കും. മാത്രവുമല്ല ആഴ്ചകളുടെ ഇടവേളയിലാണ് ഈ രണ്ട് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയത്. ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത അന്ധാദുന്‍ ആണ് ഖുറാനയുടെ 2018ലെ ആദ്യ ചിത്രം. ഒക്ടബോര്‍ അഞ്ചിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയത് 91.02 കോടിയാണ്. ലോകത്താകമാനം 102.38 കോടിയും ചിത്രം നേടി. പരമ്പരാഗത രീതിയില്‍ നിന്ന് മാറിയുള്ളൊരു കഥപറച്ചിലായിരുന്നു ചിത്രത്തിലേത്. നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിലുണ്ട്. ഇതിനിടെയിലാണ് ബദായ് ഹോ ചിത്രവും പ്രദര്‍ശനത്തിനെത്തുന്നത്. ഒക്ടബോര്‍ 18നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പെടുന്ന ചിത്രം കോമഡി ട്രാക്കിലൂടെയാണ് മുന്നോട്ട് പോകുന്നത്. രസകരായ കഥയാണ് ചിത്രത്തിലെ ആകര്‍ഷിക്കുന്ന ഘടകം.

163.97 കോടിയാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം നേടിയത്. ഖുറാനയുടെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ചിത്രം കൂടിയായി ഇത്. വേള്‍ഡ് വൈഡ് ചിത്രം നേടിയത് 208.99 കോടി. ആമിര്‍ഖാന്‍-അമിതാബ് ഭച്ചന്‍ എന്നിവരൊന്നിച്ച തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന ചിത്രത്തിന്റെ ആരവങ്ങള്‍ക്കിടയിലും ഖുറാനയുടെ ഈ രണ്ട് ചിത്രങ്ങള്‍ക്കൊന്നും സംഭവിച്ചില്ല. നിര്‍മാണത്തിന് കോടികള്‍ മുടക്കിയല്ല, കാമ്പുള്ള കഥകളാണ് വേണ്ടതെന്നായിരുന്നു ബദായ് ഹോയുടെ വിജയത്തിലും തഗ്‌സിന്റെ പരാജയത്തിലും ബി-ടൗണിലെ സംസാര വിഷയം. തഗ്സിന് പുറമെ സല്‍മാന്‍ ഖാന്റെ റേസ്3യാണ് ഇൌ വര്‍ഷം പുറത്തിറങ്ങിയ മറ്റൊരു വമ്പന്‍ ചിത്രം. എന്നാല്‍ ബോക്സ്ഓഫീസില്‍ തകര്‍ന്നടിയാനായിരുന്നു റേസ്3യുടെ വിധി.

അതേസമയം കഥ തെരഞ്ഞെടുക്കാന്‍ ഖുറാനയെ കണ്ട്പഠിക്കണം എന്ന കമന്റുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബോളിവുഡിലെ കിങ് ഷാറൂഖിന്റെ സീറോയാണ് പുറത്തിറങ്ങാനിരിക്കുന്ന വമ്പന്‍ ചിത്രം. സീറോയിലും ഖുറാന ചിത്രങ്ങള്‍ പിടിച്ചുനില്‍ക്കുമോ എന്നാണ് ആരാധകര്‍ നോക്കുന്നത്.

ये भी पà¥�ें- ചെലവ് 543 കോടി, റിലീസിന് മുമ്പെ തിരിച്ചുപിടിച്ചത് 490 കോടി! 

Similar Posts