കശ്മീര്‍ വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച ആരംഭിച്ചു
|ആദായനികുതി നിയമവും ഭിന്നലിംഗക്കാരുടെ അവകാശസംരക്ഷണ നിയമഭേദഗതിയും ലോക്സഭ പരിഗണിക്കും
പാര്‍ലമെന്റില്‍ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നു. വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റിലെത്തി മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കശ്മീരിന്റെ ഭംഗിയെ സ്നേഹിക്കുകയല്ല വേണ്ടെതെന്നും പ്രതിഷേധത്തില്‍ കണ്ണുകള്‍ നഷ്ടപ്പെട്ട ജനങ്ങളെയും കുട്ടികളെയുമാണ് സ്നേഹിക്കേണ്ടതെന്ന് പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. കശ്മീരില്‍ പെല്ലറ്റ്ഗണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കശ്മീരിന് വേണ്ടി എല്ലാവരും ഒറ്റ ശബ്ദത്തില്‍ സംസാരിക്കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ജയ്റ്റിലി പറഞ്ഞു
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് കശ്മീരില്‍ ഉണ്ടായ സംഘര്‍ഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. പ്രക്ഷോഭത്തിന് നേരേ സൈന്യം തുടരുന്ന ആക്രമണത്തില്‍ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉയര്‍ന്നത്. പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായത്.