മായാവതിയെ നായയോടുപമിച്ച് ദയാശങ്കര്‍ വീണ്ടും
|മായാവതി ആര്‍ത്തി പൂണ്ട സ്ത്രീയാണെന്നും ഓടിക്കൊണ്ടിരിക്കുന്ന ബസിന്റേയും ബൈക്കിന്റേയും പിന്നാലെ പായുന്ന നായയെ പോലെയാണെന്നും വാഹനം നിര്‍ത്തുമ്പോള്‍ പിന്മാറുകയാണ് പതിവെന്നും' ദയാശങ്കര്‍ പറഞ്ഞു
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതിക്കെതിരെ വിവാദപരാമര്‍ശവുമായി മുന്‍ ബി.ജെ.പി നേതാവ് ദയാശങ്കര്‍ സിംഗ്. ഇപ്രാവശ്യം മായാവതിയെ നായ എന്നു വിളിച്ചാണ് ദയാശങ്കര്‍ വിവാദമുണ്ടാക്കിയത്. മായാവതിക്കെതിരെ മുന്‍പ് നടത്തിയ 'അഭിസാരിക'പരാമര്‍ശം വന്‍വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു.
മായാവതി ആര്‍ത്തി പൂണ്ട സ്ത്രീയാണെന്നും ഓടിക്കൊണ്ടിരിക്കുന്ന ബസിന്റേയും ബൈക്കിന്റേയും പിന്നാലെ പായുന്ന നായയെ പോലെയാണെന്നും വാഹനം നിര്‍ത്തുമ്പോള്‍ പിന്മാറുകയാണ് പതിവെന്നും' ദയാശങ്കര്‍ പറഞ്ഞു. മായാവതിയും അവരുടെ അടുത്ത കുടുംബാംഗങ്ങളും മറ്റ് അനുയായികളും അവിശുദ്ധ ഇടപാടിലൂടെ കോടികള്‍ സമ്പാദിച്ചുവെന്നും സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജൂലായിലാണ് ദയാശങ്കര്‍ മായാവതിക്കെതിരെ അഭിസാരിക പരാമര്‍ശം നടത്തിയത്. വന്‍ തുക വാങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പാര്‍ട്ടി ടിക്കറ്റുകള്‍ മായാവതി വില്‍ക്കുകയാണെന്നും കൂടുതല്‍ പണം നല്‍കുന്ന ഇടപാടുകാരനെ സ്വീകരിക്കുന്ന അഭിസാരിയുടെ സ്വഭാവമാണെന്നുമായിരുന്നു ദയാശങ്കറുടെ പരാമര്‍ശം. ഇതേ തുടര്‍ന്ന് ദയാശങ്കറിനെ ബിജെ.പിയില്‍ നിന്ന് പുറത്താക്കിയിരുന്നു. യു.പി ബി.ജെ.പി വൈസ് പ്രസിഡന്റായിരിക്കേയായിരുന്നു സിംഗിന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ ദളിത് സംഘടനകള്‍ രംഗത്തെത്തിയതോടെ ആസന്നമായ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി സിംഗിനെ കൈയൊഴിഞ്ഞത്.