India
വിമുക്തഭടന്‍ രാം കിഷന്‍ ഗ്രേവാളിന്റെ മൃതദേഹം സംസ്കരിച്ചുവിമുക്തഭടന്‍ രാം കിഷന്‍ ഗ്രേവാളിന്റെ മൃതദേഹം സംസ്കരിച്ചു
India

വിമുക്തഭടന്‍ രാം കിഷന്‍ ഗ്രേവാളിന്റെ മൃതദേഹം സംസ്കരിച്ചു

Sithara
|
1 March 2017 5:47 PM GMT

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ചടങ്ങില്‍ പങ്കെടുത്തു

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വിമുക്തഭടന്‍ രാം കിഷന്‍ ഗ്രേവാളിന്റെ മൃതദേഹം സ്വദേശമായ ഹരിയാനയിലെ ഭിവാനിയില്‍ സംസ്കരിച്ചു. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെരിക് ഒബ്രിയേന്‍ തുടങ്ങിയവര്‍ സംസ്കാരച്ച‌ടങ്ങില്‍ പങ്കെടുത്തു. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് രാംകിഷന്‍ ഗ്രേവാളിന്റെ മൃതദേഹം സംസ്കരിച്ചത്.

വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് വിമുക്തഭടന്‍ ആത്മഹത്യ ചെയത് സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം വലിയ വിമര്‍ശം ഉയര്‍ന്നിരുന്നു. ആത്മഹത്യ ചെയ്തയാളുടെ ബന്ധുക്കളെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയെയും അരവിന്ദ് കെജരിവാളിനെയും മനീഷ് സിസോദിയയെയും പോലീസ് കസ്റ്റഡിയിലെടുത്തതോടെ ഇത് വലിയ രാഷ്ട്ട്രീയ വിവാദമായി മാറി. മരിച്ച രാംകിഷന്‍ ഗ്രേവാളിന്റെ മകനെയും അച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ പശ്തചാത്തലത്തില്‍ ഭിവാനിയില്‍ രാംകിഷന്‍ ഗ്രേവാളിന്റെ വസതിയ്ക്ക് സമീപം നടന്ന സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്‍ ജനാവലിയാണെത്തിയത്.

കമല്‍നാഥ്, കുമാരി സെല്‍ജ, ദീപേന്ദര്‍സിങ്ങ് ഹുഡ തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ചടങ്ങിനെത്തിയത്. രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജരിവാളും ഉള്‍പ്പെടെയുള്ളവര്‍ ആത്മഹത്യയെ രാഷ്ട്ട്രീയവത്കരിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. സൈനികരെയും വണ്‍റാങ്ക് വണ്‍ പെന്‍ഷനെയും കുറിച്ചുള്ള ബി.ജെ.പിയുടെയും നരേന്ദ്രമോദിയുടെയും അവകാശവാദങ്ങളിലെ പൊള്ളത്തരം ജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടപ്പെട്ടതിന്റെ ഭാഗമാണ് ബി.ജെ.പിയുടെ ആരോപണങ്ങളെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

Similar Posts