India
India
മോദി നാലു രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കാനൊരുങ്ങുന്നു
|6 March 2017 3:45 PM GMT
മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, കെനിയ എന്നീ ആഫ്രിക്കന്‍ രാഷ്ട്രങ്ങളാണ് ഇത്തവണ സന്ദര്‍ശിക്കുന്നത്.
പ്രധാന മന്ത്രി നരേന്ദ്ര മോദി നാലു രാഷ്ട്രങ്ങളിലേക്ക് കൂടി സന്ദര്‍ശിക്കാനൊരുങ്ങുന്നു. മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, കെനിയ എന്നീ ആഫ്രിക്കന്‍ രാഷ്ട്രങ്ങളാണ് ഇത്തവണ സന്ദര്‍ശിക്കുന്നത്. ഈ മാസം ഏഴ് മുതല്‍ 11 വരെയാണ് സന്ദര്‍ശനം. ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള നയനതന്ത്ര ബന്ധം ഊഷ്മളമാക്കലാണ് ലക്ഷ്യമെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. പാകിസ്താനുമായുള്ള ചര്‍ച്ചകളെ ഇന്ത്യ ഒരിക്കലും മോശമാക്കിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.