India
സോഷ്യല്‍ മീഡിയയിലൂടെ പരാതി പറയുന്ന സൈനികര്‍ക്ക് കരസേന മേധാവിയുടെ താക്കീത്സോഷ്യല്‍ മീഡിയയിലൂടെ പരാതി പറയുന്ന സൈനികര്‍ക്ക് കരസേന മേധാവിയുടെ താക്കീത്
India

സോഷ്യല്‍ മീഡിയയിലൂടെ പരാതി പറയുന്ന സൈനികര്‍ക്ക് കരസേന മേധാവിയുടെ താക്കീത്

Damodaran
|
16 March 2017 12:43 PM GMT

 സീനിയര്‍ ഉദ്യോഗസ്ഥരുടെ തുണി കഴുകിപ്പിക്കുകയും ബൂട്ടുകള്‍ പോളിഷ് ചെയ്യുകയും നായ്ക്കളെ പോലെ കണക്കാക്കാറുണ്ടെന്നും വരെ ഒരു ജവാന്‍ കുറ്റപ്പെടുത്തി.

സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പരിഭവങ്ങള്‍ പരസ്യമാക്കുന്ന സൈനികര്‍ നടപടി നേരിടേണ്ടി വരുമെന്ന് കരസേന മേധാവിയുടെ മുന്നറിയിപ്പ്. കരസേന ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് ജനറല്‍ ബിപിന്‍ റാവത്ത് നിലപാട് വ്യക്തമാക്കിയത്.

തങ്ങളുടെ പ്രശ്നങ്ങളിലേക്ക് അധികൃതരുടെ ശ്രദ്ധ തിരിക്കാന്‍ ചില സഹപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നതായി കാണുന്നുണ്ട്. ഇത് ജവാന്‍മാരുടെയും സൈന്യത്തിന്‍റെയും ആത്മവിശ്വാസത്തെ സാരമായി ബാധിക്കും. നിങ്ങള്‍ ഒരു കുറ്റം ചെയ്തതായി കണക്കാക്കി ശിക്ഷിക്കപ്പെടാം - കരസേന മേധാവി പറഞ്ഞു. പരാതികളുണ്ടെങ്കില്‍ ജവാന്‍മാര്‍ക്ക് തന്നെ നേരില്‍ കാണുക വരെയാകാമെന്നും പരാതി ഉയര്‍ത്താന്‍ വ്യവസ്ഥാപിതമായ രീതികളും സമ്പ്രദായവുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിര്‍ത്തിയിലെ ജവാന്‍മാര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നത് ചൂണ്ടിക്കാട്ടി തേജ് ബഹാദൂര്‍ എന്ന ജവാന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതോടെ സമാന വീഡിയോകളുടെ പ്രവാഹമായി. സീനിയര്‍ ഉദ്യോഗസ്ഥരുടെ തുണി കഴുകിപ്പിക്കുകയും ബൂട്ടുകള്‍ പോളിഷ് ചെയ്യുകയും നായ്ക്കളെ പോലെ നടത്തിക്കുകയും ചെയ്യാറുണ്ടെന്നു വരെ ഒരു ജവാന്‍ കുറ്റപ്പെടുത്തി. ജവാന്‍മാര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ സേനയുടെ ആത്മവീര്യവും അച്ചടക്കവും തകരുമെന്ന വാദവുമായി സീനിയര്‍ ഉദ്യോഗസ്ഥരും രംഗതെത്തി. ഇതോടെയാണ് കരസേന മേധാവിയുടെ ഇടപെടല്‍.

Similar Posts