India
India

ഹിന്ദു മുന്നണി പ്രവര്‍ത്തകന്റെ കൊലപാതകം; കോയമ്പത്തൂര്‍ ബന്ദില്‍ വ്യാപക അക്രമം

Damodaran
|
25 March 2017 1:05 PM GMT

വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ഹിന്ദു മുന്നണിയുയെ പിആര്‍ഒ ശശികുമാര്‍ ആണ് ഇന്നലെ അര്‍ധ രാത്രി.....

കോയമ്പത്തൂരില്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് നടന്ന ബന്ദില്‍ വ്യാപക അക്രമം. പലയിടത്തും വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു, അക്രമികള്‍ വാഹനങ്ങള്‍ക്ക് തീവെക്കുകയും ബസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.

വിവിധ ഹിന്ദു സംഘടനകളാണ് ഇന്ന് കോയമ്പത്തൂര്‍ ജില്ലയില്‍ ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദില്‍ കോയമ്പത്തൂര്‍ നഗരം പൂര്‍ണമായും സ്തംഭിച്ചു. കോയമ്പത്തൂരിലും തിരുപ്പൂരിലും കടകള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. നാല് ബസുകള്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തകര്‍ത്തു. പാലക്കാടു നിന്നും പൊള്ളാച്ചി വഴിയും വാളയാര്‍ വഴിയുമുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. വൈകീട്ട് മൃതദേഹവുമായി നടത്തിയ വിലാപയാത്രയോടെയാണ് അക്രമങ്ങള്‍ വ്യാപകമായത്. അക്രമികള്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തു, ചില ആരാധനാലയങ്ങള്‍ക്കു നേരെയും ആക്രമണങ്ങളുണ്ടായി.

കോയമ്പത്തൂര്‍ നഗരം അര്‍ധ സൈനിക വിഭാഗത്തിന്റെയടക്കം കനത്ത കാവലിലാണിപ്പോള്‍. ഹിന്ദു മുന്നണിയുയെ പിആര്‍ഒ ശശികുമാര്‍ ഇന്നലെ അര്‍ധ രാത്രിയാണ് കൊല്ലപ്പെട്ടത്. കോയമ്പത്തൂര്‍ സുബ്രഹ്മണ്യ പാളയത്തെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ അജ്‍ഞാതരായ നാലംഗ സംഘം ഇരു ചക്രവാഹനത്തിലെത്തി വെട്ടികൊലപ്പെടുത്തുകയായിരുന്നു.

Related Tags :
Similar Posts