India
വിദേശ ഫണ്ട്: ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ ഹരജികള്‍ ബി.ജെ.പിയും കോണ്‍ഗ്രസും പിന്‍വലിച്ചുവിദേശ ഫണ്ട്: ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ ഹരജികള്‍ ബി.ജെ.പിയും കോണ്‍ഗ്രസും പിന്‍വലിച്ചു
India

വിദേശ ഫണ്ട്: ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ ഹരജികള്‍ ബി.ജെ.പിയും കോണ്‍ഗ്രസും പിന്‍വലിച്ചു

Ubaid
|
28 March 2017 10:23 AM GMT

ഭേദഗതികള്‍ പ്രകാരം, അമ്പത് ശതമാനത്തിന് മുകളില്‍ ഓഹരികളുള്ള ഇന്ത്യന്‍ കമ്പനികള്‍ വിദേശ കമ്പനികളുടെ പട്ടികയില്‍ പെടില്ല

വിദേശ ഓഹരികളുള്ള ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് ഫണ്ടുകള്‍ സ്വീകരിച്ച രാഷട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീലുകള്‍ കോണ്‍ഗ്രസും ബിജെപിയും പിന്‍വലിച്ചു. വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവന്ന സാഹചര്യത്തിലാണ് ഇരു പാര്‍ട്ടികളും ഹരജികള്‍ പിന്‍വലിച്ചത്.

ഭേദഗതികള്‍ പ്രകാരം, അമ്പത് ശതമാനത്തിന് മുകളില്‍ ഓഹരികളുള്ള ഇന്ത്യന്‍ കമ്പനികള്‍ വിദേശ കമ്പനികളുടെ പട്ടികയില്‍ പെടില്ല. അമ്പത് ശതമാനത്തില്‍ കൂടുല്‍ വിദേശ ഓഹരികളുള്ള വേദാന്ത കമ്പനിയില്‍ നിന്നും ബിജെപിയും കോണ്‍ഗ്രസും ഫണ്ട് സ്വീകരിച്ചുവെന്നും, ഇത് എഫ്.സി.ആര്‍.എ നിയമത്തിന്റെ ലംഘനമാണെന്നുമായിരുന്ന നേരത്തെ ഡല്‍ഹി ഹൈക്കോടതി കണ്ടെത്തിയത്. നിയമത്തിലെ ഭേദഗതി വന്നതോടെ വേദാന്ത കമ്പനി വിദേശ കമ്പനി പട്ടികയില്‍ നിന്ന് പുറത്തായി. ഇതോടെ ഇരുപാര്‍ട്ടികള്‍ക്കുമുള്ള നിയമക്കുരുക്കും ഒഴിവായി. ഈ സാഹചര്യത്തിലാണ് അപ്പീലുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ഇരു പാര്‍ട്ടികളും തീരുമാനിച്ചത്.

Similar Posts