ഹാര്‍ദിക് പട്ടേല്‍ ജയില്‍മോചിതനായി
|ആറുമാസത്തേക്ക് ഗുജറാത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന വ്യവസ്ഥയോടെയാണ് കഴിഞ്ഞദിവസം ഹാര്‍ദികിന് ജാമ്യം അനുവദിച്ചത്.
രാജ്യദ്രോഹ കുറ്റമാരോപിച്ച് ജയിലിലടച്ച സംവരണ പ്രക്ഷോഭനേതാവ് ഹാര്‍ദിക് പട്ടേല്‍ മോചിതനായി. ആറുമാസത്തേക്ക് ഗുജറാത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന വ്യവസ്ഥയോടെയാണ് കഴിഞ്ഞദിവസം ഹാര്‍ദികിന് ജാമ്യം അനുവദിച്ചത്. ജയില്‍ മോചിതനായ ഹാര്‍ദിക് ഉടന്‍ തന്നെ ഗുജറാത്ത് വിടും. ജയില്‍മോചിതനായ ഹാര്‍ദിക് വന്‍വരവേല്‍പ്പാണ് അനുയായികള്‍ നല്‍കിയത്. മുദ്രാവാക്യം മുഴക്കിയും മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം. തങ്ങള്‍ ആവശ്യപ്പെട്ടതില്‍ ചിലത് സര്‍ക്കാര്‍ നല്‍കിയെന്നും എന്നാല്‍ പൂര്‍ണ തൃപ്തിയില്ലെന്നും ഹാര്‍ദിക് പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനോട് സമാധാനപരമായി ആവശ്യപ്പെടാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തില്‍ നിന്നു ആറു മാസത്തേക്ക് മാറിനില്ക്കേണ്ടതിനാല് ഇക്കാലയളവില്‍ ഹാര്‍ദിക് ഉത്തര്‍പ്രദേശിലോ രാജസ്ഥാനിലോ ആയിരിക്കുമെന്നാണ് സൂചന. അടുത്ത വര്‍ഷം നിര്‍ണായക തെരഞ്ഞെടുപ്പ് നടക്കാനാരിക്കെയാണ് ഹാര്‍ദികിന്റെ ജയില്‍ മോചനം എന്നത് സുപ്രധാന രാഷ്ട്രീയ വിഷയമാണ്. ഗുജറാത്തിനെ ഇളക്കിമറിച്ച സംവരണ പ്രക്ഷോഭത്തിന് ചുക്കാന്‍പിടിച്ച ഹാര്‍ദിക്, സംസ്ഥാന സര്‍ക്കാരിനും കേന്ദ്രത്തിനും വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ഹാര്‍ദികിന്റെ ജലപിന്തുണയാണ് ബിജെപിക്ക് ഭീഷണി. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും ഈ പിന്തുണ തങ്ങള്‍ക്കൊപ്പം നിര്‍ത്താനായിരിക്കും ബിജെപിയുടെ നീക്കം.