India
വിജയ് മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്വിജയ് മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
India

വിജയ് മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

admin
|
24 April 2017 12:23 PM GMT

ബാങ്കുകളില്‍ നിന്നു കോടിക്കണക്കിനു രൂപ വായ്‍പയെടുത്ത് തിരിച്ചടക്കാതെ രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യക്കെതിരെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ബാങ്കുകളില്‍ നിന്നു കോടിക്കണക്കിനു രൂപ വായ്‍പയെടുത്ത് തിരിച്ചടക്കാതെ രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യക്കെതിരെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പാസ്‌പോര്‍ട്ട് അതോറ്റിയ്ക്ക് കത്തയച്ചിരുന്നു. അന്വേഷണവുമായി സഹകരിയ്ക്കാന്‍ വിജയ് മല്യ തയ്യാറാവാത്ത സാഹചര്യത്തിലായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ഡയറക്ടറേറ്റിനു മുന്‍പില്‍ ഹാജരാവാനുള്ള സമന്‍സ് മൂന്നാം തവണയും മല്യ തള്ളിക്കളഞ്ഞിരുന്നു. ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത 900 കോടി രൂപയില്‍ 430 കോടി രൂപ വിദേശത്ത് ആഢംബര കെട്ടിടങ്ങളും മറ്റു ആസ്തികളും വാങ്ങിക്കൂട്ടാന്‍ വകമാറ്റി ചിലവഴിച്ചുവെന്ന എന്‍ഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദത്തെ എതിര്‍ത്ത് കിങ്ഫിഷര്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതി വാറണ്ട് പുറപ്പെടുവിച്ചത്. 2009 ലാണ് 900 കോടി രൂപ ഐഡിബിഐ ബാങ്ക് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പയായി നല്‍കിയത്. എന്നാല്‍ ഇതില്‍ പകുതി പണവും വിദേശത്ത് സ്വത്ത് വാങ്ങിക്കൂട്ടാനാണ് മല്യ വിനിയോഗിച്ചതെന്ന് പരാതിക്കാര്‍ കോടതിയെ ബോധിപ്പിച്ചു. വിവിധ ബാങ്കുകളിലായി മല്യ തിരിച്ചടക്കാനുള്ളത് ഏകദേശം 9000 കോടി രൂപയാണ്.

Similar Posts