India
ഗുജറാത്തിലെ ദലിത് വിഷയത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് മായാവതിഗുജറാത്തിലെ ദലിത് വിഷയത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് മായാവതി
India

ഗുജറാത്തിലെ ദലിത് വിഷയത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് മായാവതി

Damodaran
|
2 May 2017 6:00 PM GMT

ഗുജറാത്തിലെ ഉനയില്‍ ദലിതരെ ആക്രമിച്ചത് ആര്‍.എസ്.എസുമായും ബി.ജെ.പിയുമായും ബന്ധമുള്ള ഗുണ്ടകളാണെന്ന് മായാവതി വാര്‍ത്താ സമ്മേളനത്തില്‍....

ഗുജറാത്തിലെ ദലിത് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബി.ജെ.പിയ്ക്കും എതിരെ രൂക്ഷ വിമര്‍ശവുമായി ബി.എസ്.പി നേതാവ് മായാവതി. സംഭവത്തില്‍ പ്രധാനമന്ത്രി ഇതുവരെ ഒന്നും പ്രതികരിയ്ക്കാത്തത് ദൌര്‍ഭാഗ്യകരമാണെന്ന് മായാവതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഉത്തര്‍ പ്രദേശില്‍ ദലിത് വോട്ടുകളെ സ്വാധാനിയ്ക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പരാജയപ്പെടുമെന്നും മായാവതി പറഞ്ഞു. ഗുജറാത്തിലെ ഉനയില്‍ ദലിതരെ ആക്രമിച്ചത് ആര്‍.എസ്.എസുമായും ബി.ജെ.പിയുമായും ബന്ധമുള്ള ഗുണ്ടകളാണെന്ന് മായാവതി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഈ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ ഒന്നും പ്രതികരിക്കാത്തത് ദൌര്‍ഭാഗ്യകരമാണെന്നും മായാവത് പറഞ്ഞു. ഇന്ത്യയില്‍ എല്ലായിടത്തും ദലിതരുടെ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് ബി.ജെ.പി ശ്രമിയ്ക്കുന്നത്. എന്നാല്‍ ദലിത് വോട്ട് ബാങ്കിനെ സ്വാധീനിയ്ക്കാനുള്ള എല്ലാ പരിശ്രമവും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്നുണ്ട്. ബി.ജെ.പി ദയാശങ്കര്‍ എന്ന നേതാവിനെക്കൊണ്ട് തന്നെ അധിക്ഷേപിച്ച് സംസാരിപ്പിച്ച ശേഷം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത് ദലിതരെ സ്വാധീനിയ്ക്കാന്‍ കഴിയുമെന്ന് കരുതിയാണ്. ദലിത് വോട്ടുകളെ സ്വാധീനിയ്ക്കാനായി ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നടത്തുന്ന ശ്രമം പരാജയപ്പെടുമെന്നും മായാവതി പറഞ്ഞു.

Similar Posts