ശബരിമലയില്‍ സ്ത്രീപ്രവേശം: ഹരജി ഭരണഘടനാ ബെഞ്ചിന് വിടില്ല
|ശബരിമലയിലെ സ്ത്രീ പ്രവേശം ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കുന്നത് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം സുപ്രിംകോടതി നിരാകരിച്ചു
ശബരിമലയിലെ സ്ത്രീ പ്രവേശം ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കുന്നത് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം സുപ്രിംകോടതി നിരാകരിച്ചു. വാദം ആരംഭിച്ചതിനാല്‍ ഈ ഘട്ടത്തില്‍ കേസ് കൈമാറാനാകില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കൈമാറണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം അമിക്കസ്ക്യൂറി രാമമൂര്‍ത്തിയും ഉന്നയിച്ചു.
ശബരിമലയില്‍ സ്ത്രീപ്രവേശം വിലക്കുന്നത് ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് ഹരജി കഴിഞ്ഞതവണ പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ലിംഗസമത്വത്തിന് ഭീഷണി ഉണ്ടാകുന്ന തരത്തിലുള്ള നടപ്പ് രീതികളാണ് ശബരിമലയില്‍ ഇപ്പോഴുള്ളതെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.