ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം കോടതി റദ്ദാക്കി
|സഭയില്‍ വിശ്വാസ വോട്ട് തേടാന്‍ ഹരീഷ് റാവത്തിന് ഇനി അവസരം ലഭിക്കും. 29നായിരിക്കും വിശ്വാസ വോട്ടെടുപ്പ്. രാഷ്ട്രപതി ഭരണത്തിലൂടെ സംസ്ഥാനത്തിന്‍റെ അധികാരങ്ങള്‍ .....
ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കി. മാനദണ്ഡങ്ങള്‍ പാലിക്കാതെ ധൃതിപിടിച്ചാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതെന്നും അവസാന നടപടിയെന്ന രീതിയില്‍ മാത്രമെ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളാവൂയെന്നും കോടതി വിലയിരുത്തി. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ ഹരീഷ് റാവത്ത് നല്‍കിയ ഹരജിയിലാണ് കോടതി തീരുമാനം. സഭയില്‍ വിശ്വാസ വോട്ട് തേടാന്‍ ഹരീഷ് റാവത്തിന് ഇനി അവസരം ലഭിക്കും. 29നായിരിക്കും വിശ്വാസ വോട്ടെടുപ്പ്. രാഷ്ട്രപതി ഭരണത്തിലൂടെ സംസ്ഥാനത്തിന്‍റെ അധികാരങ്ങള്‍ കവരുകയാണ് ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഒരു സ്വകാര്യ സംരംഭമാണോയെന്ന് കോടതി ചോദിച്ചിരുന്നു. കേസില്‍ വിധി പറയുന്നതുവരെ ഇപ്പോഴത്തെ തീരുമാനം പുനഃപരിശോധിക്കില്ലെന്ന ഉറപ്പ് കേന്ദ്രം നല്‍കണമെന്ന് കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് ഉറപ്പു പറയാനാകില്ലെന്നായിരുന്നു കേന്ദ്രം ഇന്ന് കോടതിയെ അറിയിച്ചത്.
ഇത്തരത്തില്‍ പെരുമാറാനാകുമെന്നത് തങ്ങളെ അത്യന്തം വേദനിപ്പിച്ചതായി കോടതി പറഞ്ഞു. അന്തിമ വിധി വരുന്നതിന് മുമ്പ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചാല്‍ ബിജെപിക്ക് സ്വന്തം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിക്കാനിടയുണ്ടെന്ന ആശങ്ക കോടതി നേരത്തെ പ്രകടിപ്പിച്ചിരുന്നു.