India
കാരാട്ടിന്റെ പ്രസ്താവനയ്ക്കെതിരെ  സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിമര്‍ശംകാരാട്ടിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിമര്‍ശം
India

കാരാട്ടിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിമര്‍ശം

Khasida
|
21 May 2017 6:29 AM GMT

ആര്‍എസ്എസ് അര്‍ധ ഫാസിസ്റ്റ് സംഘടനയാണെന്നും ബിജെപി ഫാസിസ്റ്റ് സംഘടനയല്ല എന്നായിരുന്നു കാരാട്ടിന്റെ

ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ്കാരാട്ടിന്റെ പ്രസ്താവനക്കെതിരെ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിമര്‍ശം. ദേശീയരാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ ചില നേതാക്കള്‍ നടത്തുന്ന പ്രസ്താവന പാര്‍ട്ടിയെ പിന്നോട്ട് വലിക്കുന്നതായി യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നു. കൊല്‍ക്കത്ത പ്ലീനതീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ നാളെയും തുടരും.

ആര്‍എസ്എസ് അര്‍ധ ഫാസിസ്റ്റ് സംഘടനയാണെന്നും ബിജെപി ഫാസിസ്റ്റ് സംഘടനയല്ല എന്നുമുള്ള പ്രകാശ് കാരാട്ടിന്റെ നിലപാട് പാര്‍ട്ടി രേഖകള്‍ക്ക് വിരുദ്ധമാണെന്ന വിമര്‍ശമാണ് കേന്ദ്രകമ്മിറ്റി യോഗത്തിലുയര്‍ന്നത്. രാജ്യത്തെ ദലിത് ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരായി നടക്കുന്ന സംഘപരിവാര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്ക് ഇത്തരം ചര്‍ച്ചകള്‍ ഗുണം ചെയ്യില്ല എന്നും വിമര്‍ശം ഉയര്‍ന്നു. ദലിത് വിഷയത്തില്‍ ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്താന്‍ വിവിധ സംഘടനകളുമായി യോജിച്ചുള്ള പോരാട്ടം അനിവാര്യമാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കൊല്‍ക്കത്ത പ്ലീന തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ മേലുള്ള ചര്‍ച്ചകള്‍ തുടരും. പ്ലീനതീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍ കേന്ദ്രനേതൃത്വത്തിനടക്കം വീഴ്ച വന്നുവെന്ന് നേരത്തെ വിമര്‍ശം ഉയര്‍ന്നിരുന്നു. വിഎസ് അച്യുതാനന്ദനെതിരായ അച്ചടക്ക നടപടികള്‍ അന്വേഷിക്കുന്ന പിബി കമ്മീഷന്‍ നടപടികള്‍ വേഗത്തിലാക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചക്ക് വരും. ഇക്കാര്യത്തില്‍ കാലതാമസമുണ്ടാകുന്നതില്‍ വി എസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അതൃപ്തി അറിയിച്ചിരുന്നു.

Similar Posts