India
ആയുധ പരിശീലനം: ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തുആയുധ പരിശീലനം: ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
India

ആയുധ പരിശീലനം: ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

admin
|
26 May 2017 5:31 AM GMT

വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിനടക്കമുള്ള കുറ്റങ്ങള്‍ക്കാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ 50 പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്ന് സീനിയര്‍ പോലീസ്‌ ഓഫീസര്‍ മോഹിത് ഗുപ്ത പറഞ്ഞു.

ആയുധ പരിശീലനം നടത്തിയതിന് അയോധ്യയില്‍ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഈ മാസം പത്തിന് സ്വയരക്ഷയ്ക്ക് എന്ന പേരില്‍ തോക്കുകള്‍ വാളുകള്‍ ലാത്തികള്‍ എന്നിവ ഉപയോഗിച്ചായിരുന്നു പരിശീലനം.പരിശീലനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പോലീസ് കേസെടുത്തുത്.വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിനടക്കമുള്ള കുറ്റങ്ങള്‍ക്കാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ 50 പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്ന് സീനിയര്‍ പോലീസ്‌ ഓഫീസര്‍ മോഹിത് ഗുപ്ത പറഞ്ഞു.

സംഭവത്തെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക് പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. ആയുധ പരിശീലനം സ്വയം രക്ഷയ്ക്കാണെന്നും അതിനെ എതിര്‍ക്കേണ്ടതില്ലെന്നും സ്വയം രക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് രാജ്യത്തെ സംരക്ഷിക്കാന്‍ കഴില്ലെന്നുമായിരുന്നു ഗവര്‍ണര്‍ രാം നായികിന്റെ പരാമര്‍ശം.

ഭീകരതയെ ചെറുക്കാന്‍ സ്വയം പ്രതിരോധം തീര്‍ക്കുക എന്ന പേരില്‍ മേയ് 10 നാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അയോധ്യയില്‍ ആയുധപരിശീലന ക്യാംപ് നടത്തിയത്. റൈഫിളുകളും, വടിവാളുകളും, ലാത്തികളുമെല്ലാം ഉപയോഗിച്ചായിരുന്നു പരിശീലനം. മുസ്‍ലിം മതവിഭാഗത്തില്‍പ്പെട്ടവരാണ് ഭീകരര്‍ എന്ന് ധ്വനിപ്പിക്കുംവിധത്തില്‍ മതചിഹ്നങ്ങള്‍ ധരിച്ചായിരുന്നു പരിശീലനം. പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം വിവാദമായി.

Similar Posts