രാജ്നാഥ് സിങ് പാക്കിസ്താന്‍ സന്ദര്‍ശിക്കും
|കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പാക്കിസ്താന്‍ സന്ദര്‍ശിക്കും. ആഗസ്റ്റ് മൂന്നിന് നടക്കുന്ന സാര്‍ക് രാഷ്ട്രങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് യാത്ര.
കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പാക്കിസ്താന്‍ സന്ദര്‍ശിക്കും. ആഗസ്റ്റ് മൂന്നിന് നടക്കുന്ന സാര്‍ക് രാഷ്ട്രങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് യാത്ര. പാക്കിസ്താനില്‍ നടക്കുന്ന യോഗത്തെ പാക് തീവ്രവാദത്തിനെതിരെ ശബ്ദം ഉയര്‍ത്താനുള്ള വേദിയാക്കി മാറ്റാനാണ് ഇന്ത്യയുടെ നീക്കം.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി പാക്കിസ്താന്‍ സന്ദര്‍ശിക്കുന്നത്. കശ്മീരിലടക്കം പാക്കിസ്താന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ പ്രതികരിക്കാന്‍ ലഭിക്കുന്ന അന്താരാഷ്ട്ര വേദി എന്ന നിലയിലായിരിക്കും ഇന്ത്യ സാര്‍ക് സമ്മേളനത്തെ ഉപയോഗിക്കുക. ഇന്ത്യയിലെ തീവ്രവാദ ശ്രമങ്ങളെ പാക്കിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശം ഇന്ത്യ ഉന്നയിക്കും.
പത്താന്‍ കോട്ട് ഭീകരാക്രമണത്തില്‍ പാക്കിസ്താന്റെ പങ്ക് തെളിഞ്ഞിട്ടും തീവ്രവാദികള്‍ക്കെതിരായി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ഇന്ത്യ യോഗത്തെ അറിയിക്കും. കശ്മീര്‍ പ്രശ്നം പരിഹരിക്കാനല്ല വിഘടനവാദം പ്രോത്സാഹിപ്പിക്കാനാണ് പാക്കിസ്താന്‍ ശ്രമിക്കുന്നത്. കശ്മീരില്‍ തീവ്രവാദം വളര്‍ത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശവും രാജ്നാഥ് സിങ് യോഗത്തില്‍ ഉന്നയിക്കും.