India
ലോകത്തെ മികച്ച നേതാക്കളുടെ പട്ടികയില്‍ കെജ്‍രിവാള്‍; മോദി പുറത്ത്ലോകത്തെ മികച്ച നേതാക്കളുടെ പട്ടികയില്‍ കെജ്‍രിവാള്‍; മോദി പുറത്ത്
India

ലോകത്തെ മികച്ച നേതാക്കളുടെ പട്ടികയില്‍ കെജ്‍രിവാള്‍; മോദി പുറത്ത്

admin
|
28 May 2017 8:56 AM GMT

ഫോര്‍ച്യൂണ്‍ മാസിക തയ്യാറാക്കിയ പട്ടികയിലാണ് കെജ്‍രിവാള്‍ ഉള്‍പ്പെട്ടത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടികയില്‍ ഇല്ല. 

ലോകത്തെ മികച്ച 50 നേതാക്കളുടെ പട്ടികയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും. ഫോര്‍ച്യൂണ്‍ മാസിക തയ്യാറാക്കിയ പട്ടികയിലാണ് കെജ്‍രിവാള്‍ ഉള്‍പ്പെട്ടത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടികയില്‍ ഇല്ല. ആമസോണ്‍ സിഇഒ ജെഫ് ബെസോസാണ് പട്ടികയില്‍ ഒന്നാമത്.

സാമൂഹ്യ സേവനം, വ്യവസായം, കല, ഭരണം എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ പട്ടികയില്‍ ഇടംപിടിച്ചു. മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന നല്ല മാറ്റങ്ങള്‍ക്ക് തുടക്കമിട്ടവരെയാണ് പരിഗണിച്ചത്. 42ാം സ്ഥാനമാണ് കെജ്‍രിവാളിന്. ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടംനേടിയത് അദ്ദേഹം മാത്രമാണ്. അന്തരീക്ഷ മലിനീകരണം തടയാന്‍ ആവിഷ്കരിച്ച പദ്ധതികള്‍ മുന്‍ നിര്‍ത്തിയാണ് കെജ്‍രിവാളിനെ പരിഗണിച്ചത്.

കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഇടംപിടിച്ച നരേന്ദ്ര മോദി ഇത്തവണ പട്ടികയില്‍ ഇല്ല. സൗത്ത് കരോലിനയിലെ ഇന്തോ അമേരിക്കന്‍ ഗവര്‍ണര്‍ നിക്കി ഹാലിയും ഇന്ത്യന്‍ വംശജ രേഷ്മ സൗജാനിയും പട്ടികയിലുണ്ട്. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലാണ് രണ്ടാം സ്ഥാനത്ത്. മ്യാന്‍മര്‍ വിമോചന നേതാവ് ഓങ് സാന്‍ സൂകി മൂന്നാമതായി പട്ടികയില്‍ ഇടംപിടിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയും ആപ്പിള്‍ സിഇഒ ടിം കുക്കും പട്ടികയിലുണ്ട്.

Similar Posts