India
പശ്ചിമബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ 71 ശതമാനം പോളിങ്പശ്ചിമബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ 71 ശതമാനം പോളിങ്
India

പശ്ചിമബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ 71 ശതമാനം പോളിങ്

admin
|
12 Jun 2017 7:49 PM GMT

ഉത്തരകൊല്‍ക്കത്തയിലെ 7 മണ്ഡലത്തിലടക്കം 62 സീറ്റുകളിലേക്കാണ് മൂന്നാംഘട്ട തെരഞ്ഞെ‌ടുപ്പ് നടന്നത്. രാവിലെ പൊളിങ് ആരംഭിച്ചത് മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടന്നിരുന്നു.

പശ്ചിമബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. തൃണമൂലിന്റെ നേതൃത്വത്തില്‍ വ്യാപകമായ അക്രമമാണ് ബംഗാളിലുണ്ടായത്. ജിത്പൂര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബോംബാക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മൂന്നാംഘട്ടത്തില്‍ 71 ശതമാനം പൊളിങ് രേഖപ്പെടുത്തി.
ഉത്തരകൊല്‍ക്കത്തയിലെ 7 മണ്ഡലത്തിലടക്കം 62 സീറ്റുകളിലേക്കാണ് മൂന്നാംഘട്ട തെരഞ്ഞെ‌ടുപ്പ് നടന്നത്. രാവിലെ പൊളിങ് ആരംഭിച്ചത് മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടന്നിരുന്നു. ജിത്പൂര്‍ മണ്ഡലത്തില്‍ തൃണമൂല്‍ നടത്തിയ ബോംബാക്രമണത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പിന്നീട് സംഘര്‍ഷം മറ്റ് മേഖലകളിലേക്ക് വ്യാപിക്കുകയും നിരവധി സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബര്‍ദനില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേയും ബോംബാക്രമണം ഉണ്ടായി. 3 തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നാടന്‍ തോക്കുകളുമായി ആകാശത്തേക്ക് വെടിയുതിര്‍ത്തുകൊണ്ടാണ് തൃണമൂല്‍ ബൂത്തുകള്‍ പിടിച്ചെ‌‌ടുത്തത്. തട്ടികൊണ്ടുപോയ കോണ്‍ഗ്രസ് ബുത്ത് ഏജന്റെിനെ ഹരിഹര്‍പാര മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഫാക്ടറിയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പല ബൂത്തുകളിലെയും വോട്ടെടുപ്പ് മണിക്കൂറുകളോളം തടസ്സപ്പെട്ട വോട്ടെടുപ്പ് കൂടുതല്‍ സുരക്ഷസേനയെത്തിയ ശേഷമായിരുന്നു പുനരാംഭിച്ചിരുന്നു. ബംഗാളില്‍ ഏപ്രില്‍ 25, 30, മേയ് അഞ്ച് തീയതികളിലാണ് അടുത്ത മൂന്നു ഘട്ടങ്ങളിലെ വോട്ടെടുപ്പ് നടക്കുക.

Similar Posts