India
കനയ്യ നാളെ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍കനയ്യ നാളെ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍
India

കനയ്യ നാളെ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍

admin
|
13 Jun 2017 2:56 PM GMT

രോഹിത് വെമുലയുടെ സുഹൃത്തുക്കളെ കാണാനോ സംസാരിക്കാനോ കനയ്യക്ക് അനുമതി നല്കിയിട്ടില്ലെന്ന് അധികൃതർ

ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ നാളെ ഹൈരദാബാദ് സര്‍വ്വകലാശായിലെത്തും. രോഹിത് വെമൂലയുടെ ആത്മഹത്യയെ തുടര്‍ന്ന് നീതി തേടി സമരത്തിലുള്ള വിദ്യാര്‍ഥികളെ കണ്ട് സംസാരിക്കുകയാണ് കനയ്യയുടെ സന്ദര്‍ശനത്തിന്‍റെ ഉദ്ദേശം. എന്നാല്‍ വിദ്യാര്‍ഥികളുമായുള്ള കൂടിക്കാഴ്ചക്കോ പ്രസംഗത്തിനോ കനയ്യക്ക് അനുമതി നല്‍കിയിട്ടില്ലെന്ന നിലപാടിലാണ് സര്‍വ്വകലാശാല അധികൃതര്‍. തങ്ങളെ കാണാനോ സംസാരിക്കാനോ കനയ്യക്ക് ആരുടെയും സമ്മതപത്രം ആവശ്യമില്ലെന്നും ഇതില്‍ നിന്നും കനയ്യയെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും രോഹിത് വെമുലയുടെ സുഹൃത്തുക്കള്‍ പ്രതികരിച്ചു. രോഹിതിന്‍റെ ആത്മഹത്യയെ തുടര്‍ന്ന് വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായപ്പോള്‍ അവധിയെടുത്ത വൈസ് ചാന്‍സിലര്‍ അപ്പറാവു തിരിച്ചെത്തിയിട്ടുണ്ട്.

ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന ആരോപണങ്ങളെ തുടര്‍ന്ന് അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ കനയ്യ ഡല്‍ഹിക്ക് പുറത്ത് പങ്കെടുക്കുന്ന ആദ്യ പരിപാടിയാകും ഹൈദരാബാദ് സര്‍വ്വകലാശാലയിലേത്.

Similar Posts