India
കര്‍ഷക റാലിയില്‍ ഉമറിന്‍റെയും അഫ്സല്‍ ഗുരുവിന്‍റെയും വീഡിയോകളുമായി ബിജെപികര്‍ഷക റാലിയില്‍ ഉമറിന്‍റെയും അഫ്സല്‍ ഗുരുവിന്‍റെയും വീഡിയോകളുമായി ബിജെപി
India

കര്‍ഷക റാലിയില്‍ ഉമറിന്‍റെയും അഫ്സല്‍ ഗുരുവിന്‍റെയും വീഡിയോകളുമായി ബിജെപി

admin
|
16 Jun 2017 1:02 AM GMT

ഓരോ വീട്ടില്‍ നിന്നും ഓരോ അഫ്സല്‍ ഗുരു ഉയരുമെന്ന പ്ലക്കാര്‍ഡോടു കൂടിയ അഫ്സല്‍ ഗുരുവിന്‍റെ ഫോട്ടോയും....

കര്‍ഷകരുടെ പേരില്‍ സംഘടിപ്പിച്ച റാലിയില്‍ ഉമര്‍ ഖാലിദിന്‍റെും അഫ്സല്‍ ഗുരുവിന്‍റെയും വീഡിയോകള്‍ പ്രദര്‍ശിപ്പിച്ച് ദേശീയത ഉണര്‍ത്താന്‍ ബിജെപി ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലാണ് സംഭവം. വഡോദരയില്‍ നടന്ന റാലിയില്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ എത്തുന്നതിന് 20 മിനുട്ട് മുന്പാണ് രണ്ട് വലിയ എല്‍ഇഡി സ്ക്രീന്‍ ഉപയോഗിച്ച് വീഡിയോ പ്രദര്‍ശനം നടന്നത്.

ജെഎന്‍യു വിദ്യാര്‍ഥിയായ ഉമര്‍ഖാലിദിന്‍റെ പ്രസംഗം ഉള്‍കൊള്ളുന്ന സീടിവിയുടെ വിവാദ വീഡിയോയാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത് ജെഎന്‍യു കാന്പസില്‍ നിന്നും ഇന്ത്യയെ തകര്‍ക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം ലഭിച്ചു എന്ന ചോദ്യത്തോടെയാണ് ഉമറിന്‍റെ പ്രസംഗം സംബന്ധിച്ച വിവാദ വീഡിയോയുടെ പ്രദര്‍ശനം നടന്നത്.

പാര്‍ലമെന്‍റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിന്‍റെ കുറ്റസമ്മതവും പ്രദര്‍ശിപ്പിക്കപ്പെട്ടു. ഓരോ വീട്ടില്‍ നിന്നും ഓരോ അഫ്സല്‍ ഗുരു ഉയരുമെന്ന പ്ലക്കാര്‍ഡോടു കൂടിയ അഫ്സല്‍ ഗുരുവിന്‍റെ ഫോട്ടോയും പ്രദര്‍ശിപ്പിക്കപ്പെട്ടു.

ദേശീയതയെ അടിസ്ഥാനമാക്കി ബിജെപി നടത്താനിരിക്കുന്ന പ്രചരണത്തിന്‍റെ ഭാഗമായാണ് വീഡിയോകള്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം സംസ്ഥാന പാര്‍ട്ടി എക്സിക്യൂട്ടീവ് കൈകൊണ്ടതെന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ദേശത്തിന്‍റെ അഭിമാനത്തിനു നേരെ ഉയര്‍ന്നു വന്നിട്ടുള്ള ഭീഷണി താഴെതട്ടിലുള്ള ജനത മനസിലാക്കണമെന്ന ലക്ഷ്യത്തോടെയാണ് വീഡിയോകള്‍ ക്രമത്തില്‍ പ്രദര്‍ശിപ്പിച്ചതെന്നാണ് ബിജെപി നേതാക്കളുടെ വാദം.

കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളെ കുറിച്ചു മാത്രമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. മുഖ്യമന്ത്രി ചില പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്നും റാലിയില്‍ പങ്കെടുക്കണമെന്നും പ്രാദേശിക ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് തങ്ങളെത്തിയതെന്നും കര്‍ഷകനായ അര്‍ജുന്‍ റത്ത്‍വ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന കാര്‍ഷിക മേളയില്‍ പറഞ്ഞതിന്‍റെ തനിയാവര്‍ത്തനം മാത്രമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും റത്ത്‍വ കൂട്ടിച്ചേര്‍ത്തു,

Similar Posts