India
വരള്‍ച്ചക്ക് സഹായം എത്തിക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം സര്‍ക്കാരുകള്‍ പാലിക്കുന്നില്ലവരള്‍ച്ചക്ക് സഹായം എത്തിക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം സര്‍ക്കാരുകള്‍ പാലിക്കുന്നില്ല
India

വരള്‍ച്ചക്ക് സഹായം എത്തിക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം സര്‍ക്കാരുകള്‍ പാലിക്കുന്നില്ല

Subin
|
23 Jun 2017 1:44 PM GMT

വരള്‍ച്ച ബാധിത സംസ്ഥാനങ്ങളും, കേന്ദ്ര സര്‍ക്കാരും കോടതിയുത്തരവ് ലംഘിക്കുകയാണെന്നും, ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹരജിക്കാരായ സ്വരാജ് അഭിയാന്‍, സുപ്രിംകോടതിയെ സമീപിച്ചു.

വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനും, ഭാവിയില്‍ വരള്‍ച്ച തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും സുപ്രിംകോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് പരാതി. വരള്‍ച്ച ബാധിത സംസ്ഥാനങ്ങളും, കേന്ദ്ര സര്‍ക്കാരും കോടതിയുത്തരവ് ലംഘിക്കുകയാണെന്നും, ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹരജിക്കാരായ സ്വരാജ് അഭിയാന്‍, സുപ്രിംകോടതിയെ സമീപിച്ചു. പരാതി കോടതി ഇന്ന് പരിഗണിക്കും.

വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുമുള്ള നിരവധി നിര്‍ദേശങ്ങളടങ്ങിയ സുപ്രധാന ഉത്തരവ് കഴിഞ്ഞ മെയ് പതിനൊന്നിനാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ പൊതു വിതരണ സംവിധാനം സാര്‍വത്രികമാക്കുക, തൊഴിലുറപ്പ് പദ്ധതിപ്രകാരം നല്‍കാനുള്ള കുടിശ്ശിക പണം എത്രയും പെട്ടെന്ന് കൊടുത്ത് തീര്‍ക്കുക, ഈ പ്രദേശങ്ങളിലെ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മുട്ടയും പാലും ഉള്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു കോടതി നല്‍കിയത്.

വിധി പുറപ്പെടുവിച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും നിര്‍ദേശങ്ങള്‍ കടലാസില്‍ തന്നെയാണെന്ന് ഹരജിക്കാരായ സ്വരാജ് അഭിയാന്‍ ഈ മാസം അഞ്ചിന് കോടതിയെ അറിയിച്ചിരുന്നു. പൊതുവിതരണ സമ്പ്രദായം സാര്‍വ്വത്രികമാക്കാനുള്ള നിര്‍ദേശം ഒരു വരള്‍ച്ച ബാധിത സംസ്ഥാനവും പാലിച്ചില്ല. കോടതിയുത്തരവ് വന്നതിന് ശേഷം തൊഴിലുറപ്പ് പദ്ധതിയുടെ കുടിശ്ശികപ്പണത്തില്‍ നിന്നും ഒന്നര ശതമാനം മാത്രമേ വിതരണം ചെയ്തുള്ളു.

കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതാണ് ഇതിന് കാരണമെന്നും ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പാലും മുട്ടയും മുട്ടയും കുട്ടികളുടെ ഉച്ച ഭക്ഷണപദ്ധതിയില്‍ ഉള്‍പ്പെടുത്തടുത്തണമെന്നും, വേനലവധിയിലും ഉച്ച ഭക്ഷണ പദ്ധതി നടപിപിലാക്കണന്നുമുള്ള നിര്‍ദേശവും കടലാസില്‍ ഒതുങ്ങിയതായി സ്വാരാജ് അഭിയാന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും, കോടതയലക്ഷ്യ നടപടിക്കുള്ള അപേക്ഷ സമര്‍പ്പിക്കാനും സുപ്രിംകോടതി നിര്‍ദേശിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ജസ്റ്റിസ് മദന്‍ ബി ലോകൂരിന്റെ അധ്യക്ഷതയിലുള്ള പ്രത്യേക ബെഞ്ച് ഇക്കാര്യത്തില്‍ വാദം വിശദ വാദം കേള്‍ക്കം.

Related Tags :
Similar Posts