India
ഓഹരി വിപണിയില്‍ ടാറ്റ ഗ്രൂപ്പിന് വന്‍തിരിച്ചടിഓഹരി വിപണിയില്‍ ടാറ്റ ഗ്രൂപ്പിന് വന്‍തിരിച്ചടി
India

ഓഹരി വിപണിയില്‍ ടാറ്റ ഗ്രൂപ്പിന് വന്‍തിരിച്ചടി

Alwyn K Jose
|
24 Jun 2017 8:41 PM GMT

ഇന്ത്യന്‍ ഹോട്ടല്‍സിന്റെയും ടാറ്റാമോട്ടേഴ്സിന്റെയും ഓഹരികളിലാണ് ഇടിവ് രേഖപ്പെടുത്തിയത്.

ടാറ്റ ഗ്രൂപ്പ് വലിയ സാമ്പത്തിക ബാധ്യത നേരിടുന്നതായുള്ള മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രയുടെ വെളിപ്പെടുത്തലിന് ശേഷം ടാറ്റയ്ക്ക് ഓഹരി വിപണികളില്‍ തിരിച്ചടി. ഇന്ത്യന്‍ ഹോട്ടല്‍സിന്റെയും ടാറ്റാമോട്ടേഴ്സിന്റെയും ഓഹരികളിലാണ് ഇടിവ് രേഖപ്പെടുത്തിയത്. അതേസമയം, സാമ്പത്തിക ബാധ്യത നേരിടുന്നതായി സൈറസ് മിസ്ത്രി വെളിപ്പെടുത്തിയ അഞ്ച് കമ്പനികളേയും നിരീക്ഷിക്കാന്‍ സെബി തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി ടാറ്റ സണ്‍സ് ഡയറക്ട് ബോര്‍ഡിന് അയച്ച ഇ മെയില്‍ പുറത്തായതിന് പിന്നാലെയാണ് ഓഹരി വിപണിയില്‍ ടാറ്റ വീണ്ടും തിരിച്ചടി നേരിട്ടത്. ഇന്ത്യന്‍ ഹോട്ടല്‍സിന്റെ ഓഹരിയില്‍ എട്ട് ശതമാനം വരെ ഇടിവുണ്ടായി. വിപണി മൂല്യത്തില്‍ 9.55 രൂപയുടെ കുറവാണുണ്ടായത്. ടാറ്റാ മോട്ടേഴ്സ് ഓഹരി രണ്ട് ശതമാനം ഇടിഞ്ഞപ്പോള്‍ 10.58 രൂപയാണ് കുറഞ്ഞത്. സമാനമായ രീതിയില്‍ ടാറ്റാ സണ്‍സിന്റെ ഓഹരി മൂല്യത്തിലും നഷ്ടം നേരിട്ടു. അതേ സമയം, വലിയ നഷ്ടം നേരിടുന്നതായി മിസ്ത്രി ചൂണ്ടിക്കാട്ടിയ ടാറ്റയുടെ അഞ്ച് കമ്പനികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സെബി തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. അഞ്ച് കമ്പനികള്‍ നേരിടുന്ന പ്രതിസന്ധി, ടാറ്റയുടെ വിപണി മൂലധനത്തില്‍ 1,800 കോടി ഡോളറിന്റെ കുറവുണ്ടാക്കിയെന്നാണ് ഡയറക്ട് ബോര്‍ഡിന് അയച്ച മെയിലില്‍ സൈറസ് മിസ്ത്രി പറഞ്ഞത്.

Similar Posts