India
ഇന്ത്യയെ പൂര്‍ണമായി കാഷ്‍ലെസ് ആക്കാന്‍ കഴിയില്ലെന്ന് പ്രതിരോധമന്ത്രിഇന്ത്യയെ പൂര്‍ണമായി കാഷ്‍ലെസ് ആക്കാന്‍ കഴിയില്ലെന്ന് പ്രതിരോധമന്ത്രി
India

ഇന്ത്യയെ പൂര്‍ണമായി കാഷ്‍ലെസ് ആക്കാന്‍ കഴിയില്ലെന്ന് പ്രതിരോധമന്ത്രി

Ubaid
|
24 Jun 2017 10:24 PM GMT

ജ്യം പൂര്‍ണമായി കാഷ് ലെസ്സാവുകയെന്നത് അസാധ്യമാണ്. ഗോവയില്‍ പോലും പദ്ധതി പൂര്‍ണായി നടപ്പിലാക്കാനാവില്ലെന്നും പരീക്കര്‍ പറഞ്ഞു.

ഇന്ത്യയെ പൂര്‍ണമായി കാഷ്‍ലെസ് ആക്കാന്‍ കഴിയില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഇത് അസാധ്യമായ പദ്ധതിയാണെന്നും പരീക്കര്‍ ഗോവയില്‍ പറഞ്ഞു. രാജ്യത്തെ കറന്‍സി രഹിതമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന പ്രധാനമന്ത്രിയുടെ മന്‍കി ബാത്ത് പ്രഭാഷണത്തിന് പിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ പ്രതികരണം.

ഗോവയെ രാജ്യത്തെ ആദ്യ ക്യാഷ്‍ലെസ് സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന പ്രചാരണത്തിനിടെയാണ് മുന്‍ ഗോവ മുഖ്യമന്ത്രികൂടിയായ മനോഹര്‍ പരീക്കരുടെ പ്രതികരണം. രാജ്യം പൂര്‍ണമായി കാഷ് ലെസ്സാവുകയെന്നത് അസാധ്യമാണ്. ഗോവയില്‍ പോലും പദ്ധതി പൂര്‍ണായി നടപ്പിലാക്കാനാവില്ലെന്നും പരീക്കര്‍ പറഞ്ഞു.

Similar Posts