India
ലോധ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതിയില്‍ അന്തിമവാദം ഇന്ന്ലോധ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതിയില്‍ അന്തിമവാദം ഇന്ന്
India

ലോധ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതിയില്‍ അന്തിമവാദം ഇന്ന്

Subin
|
28 Jun 2017 1:50 PM GMT

നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാവാത്ത ബി.സി.സി.ഐ നിലപാടിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു.

ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ ബി.സി.സിഐ നടപ്പാക്കുന്നില്ലെന്ന റിപ്പോര്‍ട്ടിന്മേല്‍ സുപ്രീം കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാവാത്ത ബി.സി.സി.ഐ നിലപാടിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. എന്നാല്‍ പല നിര്‍ദേശങ്ങളും നടപ്പാക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാനാണ് ശനിയാഴ്ച ചേര്‍ന്ന ബി.സി.സി.ഐ യോഗം തീരുമാനിച്ചിരിക്കുന്നത്. ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, ഭാരവാഹികളുടെ പ്രായപരിധി 70 വയസ്സാക്കുക, ഓരാള്‍ക്ക് ഒരു പദവി മാത്രം തുടങ്ങിയ നിര്‍ദേശങ്ങളാണ് ബി.സി.സി.ഐ എതിര്‍ക്കുന്നത്.

Related Tags :
Similar Posts