India
മലേഗാവ് സ്ഫോടനം: കുറ്റാരോപിതരായ എട്ട് പേരെ കോടതി വെറുതെ വിട്ടുമലേഗാവ് സ്ഫോടനം: കുറ്റാരോപിതരായ എട്ട് പേരെ കോടതി വെറുതെ വിട്ടു
India

മലേഗാവ് സ്ഫോടനം: കുറ്റാരോപിതരായ എട്ട് പേരെ കോടതി വെറുതെ വിട്ടു

admin
|
1 July 2017 7:33 PM GMT

വിചാരണ തടവുകാരായി അഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് കോടതി വിധി.

മലേഗാവ് സ്ഫോടനത്തില്‍ കുറ്റാരോപിതരായിരുന്ന എട്ട് പേരെ കോടതി വെറുതെ വിട്ടു. എട്ട് മുസ്ലിം യുവാക്കളെയാണ് മുംബൈ കോടതി വെറുതെ വിട്ടത്. വിചാരണ തടവുകാരായി അഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് കോടതി വിധി. സല്‍മാന്‍ ഫര്‍സി, ഷാബിര്‍ അഹമ്മദ്, നൂറുല്‍ ഹുദാ ദോഹ, റയിസ് അഹമ്മദ്, മുഹമ്മദ് അലി, ആസിഫ് ഖാന്‍, ജാവേദ് ഷെയ്ക്ക്, അഅബ്‌റാര്‍ അഹമ്മദ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

അതേസമയം വിചാരണയുടെ അവസാന ഘട്ടത്തിൽ സിമി പ്രവർത്തകരെ കുറ്റവിമുക്തരാക്കുന്നത് എൻ.െഎ.എ എതിർത്തെങ്കിലും ജഡ്ജ് വി.വി പാട്ടീൽ സ്വീകരിച്ചില്ല. മാലേഗാവിലെ ശാബ് എ ബറാത് പള്ളിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. എൻ.ഐ.എയുടെ തുടരന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും എ.ടി.എസും സി.ബി.െഎയും നേരത്തെ കണ്ടെത്തിയ തെളിവുകളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് കോടതി വിലയിരുത്തി. എ.ടി.എസും സി.ബി.െഎയും സമർപ്പിച്ച അന്തിമ റിപ്പോർട്ടിലെ പിന്തുണക്കുന്ന രീതിയിലല്ല എൻ.ഐ.എയുടെ കണ്ടെത്തലെന്നും കോടതി വിലയിരുത്തി.

2006 സെപ്തംബര്‍ എട്ടിന്​ നടന്ന സ്​ഫോടന പരമ്പരയില്‍ 35പേര്‍ മരിക്കുകയും 125 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Similar Posts