India
രാംദേവിന്റെ ഫുഡ് പാര്‍ക്കിന് സിഐഎസ്എഫ് സുരക്ഷരാംദേവിന്റെ ഫുഡ് പാര്‍ക്കിന് സിഐഎസ്എഫ് സുരക്ഷ
India

രാംദേവിന്റെ ഫുഡ് പാര്‍ക്കിന് സിഐഎസ്എഫ് സുരക്ഷ

admin
|
2 July 2017 8:54 PM GMT

വിവാദ യോഗാ ഗുരു ബാബാ രാംദേവിന്റെ ഹരിദ്വാറിലെ ഫുഡ് പാര്‍ക്കിന് ഇനി 24 മണിക്കൂറും സിഐഎസ്എഫ് സുരക്ഷ.

വിവാദ യോഗാ ഗുരു ബാബാ രാംദേവിന്റെ ഹരിദ്വാറിലെ ഫുഡ് പാര്‍ക്കിന് ഇനി 24 മണിക്കൂറും സിഐഎസ്എഫ് സുരക്ഷ. ഫുഡ് പാര്‍ക്കിന് മുഴുവന്‍ സമയ സുരക്ഷയൊരുക്കാന്‍ 34 സായുധ കമാന്‍ഡോകളെയാണ് കേന്ദ്രം നിയോഗിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍കൈ എടുത്താണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അസി. കമാന്‍ഡന്റ് റാങ്കിലുള്ള ഓഫീസറാണ് സുരക്ഷയുടെ ചുമതല വഹിക്കുന്നത്. എന്നാല്‍ പതഞ്ജലി ഫുഡ് ആന്റ് ഹെര്‍ബല്‍ പാര്‍ക്കിനു നല്‍കിയിരിക്കുന്ന സുരക്ഷ ക്രമീകരണങ്ങളുടെ ചെലവ് വഹിക്കുന്നത് രാംദേവിന്റെ ഓഫീസാണെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം. പ്രതിവര്‍ഷം സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് 40 ലക്ഷം രൂപയോളം ചെലവാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സേനക്കുള്ള താമസവും വാഹനങ്ങളും മറ്റു സൌകര്യങ്ങളുമെല്ലാം ഒരുക്കുന്നത് പതഞ്ജലിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ആക്ഷേപം ഉയരുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെ ഫുഡ് പാര്‍ക്കിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം താല്‍ക്കാലികമായി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ സ്ഥിരമാക്കിയിരിക്കുന്നത്. സുരക്ഷ ഭീഷണിയുണ്ടെന്ന വിലയിരുത്തലിലാണ് ഈ നടപടി. യോഗാ അഭ്യാസത്തിനു പുറമെ രാജ്യത്തും പുറത്തുമായി കോടിക്കണക്കിനു രൂപയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത രാംദേവിന് കേന്ദ്ര സര്‍ക്കാര്‍ സെഡ് കാറ്റഗറി സുരക്ഷയാണ് നല്‍കുന്നത്.

Similar Posts