സുനന്ദയുടെ മരണം: തരൂര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്ന് എയിംസ്
|സുനന്ദ പുഷ്കറിന്‍റെ മരണം സംബന്ധിച്ച എയിംസ് റിപ്പോര്‍ട്ടില്‍ ശശി തരൂരിനെതിരെ പരാമര്‍ശം
സുനന്ദ പുഷ്കറിന്‍റെ മരണം സംബന്ധിച്ച എയിംസ് റിപ്പോര്‍ട്ടില്‍ ശശി തരൂരിനെതിരെ പരാമര്‍ശം. സുനന്ദയുടെ രോഗവിവരം സംബന്ധിച്ച് തരൂര്‍ നല്‍കിയത് തെറ്റായ വിവരങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തരൂര്‍ ഡോക്ടര്‍മാര്‍ക്കയച്ച ഇ മെയിലുകള്‍ അന്വേഷണം വഴിതെറ്റിക്കാനുളള നീക്കമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
സുനന്ദ പുഷ്കറിന്‍റെ ആന്തരികാവയങ്ങള്‍ പരിശോധിച്ച എഫ്ബിഐ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനനത്തില്‍ എംയിസ് ആശുപത്രി ഡോക്ടര്‍മാര്‍ തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ടിലാണ് തരൂരിനെതിരെ പരാമര്‍ശം. സുനന്ദക്ക് ലൂപ്പസ് രോഗം ഉണ്ടെന്നാണ് തരൂരും സുഹൃത്തായ ഡോകറും എയിംസിലെ ഡോക്ടര്‍മാരെ അറിയിച്ചിരുന്നത്, എന്നാല്‍ ഇത് തെറ്റായ വിവരമാണെന്നും ഇത്തരമൊരു രോഗം സുനന്ദക്ക് ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹൈപ്പോ ഗ്ലൈസീനിയ എന്ന രോഗം സുനന്ദക്ക് ഉണ്ടായിരുന്നതായും തരൂര്‍ പറഞ്ഞിരുന്നു. ഈ രോഗമുണ്ടെങ്കില്‍ ചെറിയ അളവില്‍ ഇന്‍സുലിന്‍ ഉള്ളില്‍ചെന്നാല്‍ പോലും മരണം സംഭിച്ചേക്കാം. ഇക്കാര്യം പോലീസ് പ്രത്യേകം അന്വേഷിക്കണമെന്നും ഡല്‍ഹി പോലീസിന് കൈമാറിയ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.
വിഷാദ രോഗത്തിനുള്ള അല്‍പ്രാക്സ് ഗുളികകളുടെ അമിത ഉപയോഗമാണ് മരണകാരണെന്നാണ് ഇപ്പോഴത്തെ നിഗമനം, ഇത്തരമൊരു സാധ്യതയാണ് എഫ്ബിഐ റിപ്പോര്‍ട്ട് മുന്നോട്ട് വക്കുന്നത്. സുനന്ദ മരുന്ന് കഴിച്ചത് സ്വയമോ, അതല്ലെങ്കില്‍ മറ്റാരെങ്കിലും കഴിപ്പിച്ചതാണോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്, ഇക്കാര്യത്തില്‍ തരൂരിനെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.