കാവേരി പ്രശ്നത്തില്‍ വീണ്ടും ഹരജി; ഉത്തരവുകള്‍ ഭേദഗതി ചെയ്യണമെന്ന് കര്‍ണാടക
|കാവേരി നദീ ജല തര്‍ക്കത്തില്‍ ഇന്നലത്തെയും അതിനു മുന്‍പത്തെയും ഉത്തരവുകള്‍ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക സുപ്രിംകോടതിയില്‍ ഹരജി നല്‍കി.
കാവേരി നദീ ജല തര്‍ക്കത്തില്‍ ഇന്നലത്തെയും അതിനു മുന്‍പത്തെയും ഉത്തരവുകള്‍ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക സുപ്രിംകോടതിയില്‍ ഹരജി നല്‍കി. നിലവില്‍ വെള്ളം വിട്ടു കൊടുക്കാവുന്ന സാഹചര്യമല്ല ഉള്ളതെന്ന് ഹരജിയില്‍ കര്‍ണാടക ചൂണ്ടിക്കാട്ടി. മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദേശത്തോടും വിയോജിപ്പാണുള്ളതെന്ന് ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കാവേരി നദിയില്‍ നിന്ന് സെക്കന്‍ഡില്‍ 6000 ഘന അടി വെള്ളം തമിഴ്നാടിന് വിട്ടു കൊടുക്കാനുള്ള സുപ്രിം കോടതി വിധി നടപ്പാക്കേണ്ടതില്ലെന്ന കര്‍ണാടകയുടെ തീരുമാനത്തിനെതിരെ സുപ്രിംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി പ്രതികരിച്ചിരുന്നു. നീതിന്യായ വ്യവസ്ഥയെ കര്‍ണാടക വെല്ലുവിളിക്കുകയാണെന്ന് വിലയിരുത്തിയ കോടതി വിധി നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ നടപ്പാക്കാന്‍ അറിയാമെന്നും ഉത്തരവില്‍ പറഞ്ഞു. ഇന്നു മുതല്‍ ഈ മാസം 6 വരെ വെള്ളം വിട്ടു കൊടുക്കാന്‍ വീണ്ടും കോടതി ഉത്തരവിട്ടു. നാലു ദിവസത്തിനകം കാവേരി ജല മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ ഉത്തരവുകള്‍ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് കര്‍ണാടക വീണ്ടും സുപ്രിം കോടതിയെ സമീപിച്ചത്.