India
ഗോരക്ഷകരുടെ അതിക്രമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സുപ്രിംകോടതിഗോരക്ഷകരുടെ അതിക്രമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സുപ്രിംകോടതി
India

ഗോരക്ഷകരുടെ അതിക്രമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സുപ്രിംകോടതി

Alwyn K Jose
|
13 July 2017 3:16 PM GMT

ഗോമാംസത്തിന്റെ പേരില്‍ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായി നടക്കുന്ന അതിക്രമങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

പശു ഇറച്ചിയുടെ പേരില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ നടത്തുന്ന അതിക്രമങ്ങള്‍ പരിശോധിക്കുമെന്ന് സുപ്രിംകോടതി. ഗോമാംസത്തിന്റെ പേരില്‍ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായി നടക്കുന്ന അതിക്രമങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ അതിക്രമങ്ങളാണ് ഹരജികളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അതിനാല്‍ ഹരജികളുടെ പകര്‍പ്പ് ഈ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാനും കോടതി നിര്‍ദേശമുണ്ട്. നവംബര്‍ 7ന് കേസ് വീണ്ടും പരിഗണിക്കും.

Related Tags :
Similar Posts