India
ഉര്‍ജ്ജിത് പട്ടേല്‍ പാര്‍ലമെന്‍‌റ് സ്റ്റാന്‍റിംഗ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുംഉര്‍ജ്ജിത് പട്ടേല്‍ പാര്‍ലമെന്‍‌റ് സ്റ്റാന്‍റിംഗ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും
India

ഉര്‍ജ്ജിത് പട്ടേല്‍ പാര്‍ലമെന്‍‌റ് സ്റ്റാന്‍റിംഗ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും

Ubaid
|
13 July 2017 12:10 PM GMT

പാര്‍ലമെന്റ് സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ ധനകാര്യ സമിതിക്ക് മുന്പിലാണ് ഉര്‍ജ്ജിത് പട്ടേല്‍ ഹാജരാവുക

നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് വിശദീകരിക്കാന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേല്‍ പാര്‍ലമെന്‍‌റ് സ്റ്റാന്‍റിംഗ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും. ആ മാസം 22 നാണ് ഹാജരാവുക. അതിനിടെ ഇന്നലെയും ഇന്നുമായി കൂടുതല്‍ ഇടങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ നോട്ട് വേട്ട തുടര്‍ന്നു.

പാര്‍ലമെന്റ് സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ ധനകാര്യ സമിതിക്ക് മുമ്പിലാണ് ഉര്‍ജ്ജിത് പട്ടേല്‍ ഹാജരാവുക. കഴിഞ്ഞ മാസം 9 ന് ബാങ്കുളിലെയും എടി എമ്മുകളിലെയും സൈബര്‍ സുരക്ഷ വീഴ്ച ചര്‍ച്ച ചെയ്യവെ വിവിധ വാണിജ്യ ബാങ്ക് മേധാവിമാരെ ഈ സമിതി വിളിച്ച് വരുത്തി വിശദീകരണം തേടിയിരുന്നു. ഈ കീഴ്‍വഴക്കത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ആര്‍ ബി ഐ ഗവര്‍ണറെ വിളിച്ച് വരുത്തുന്നത്. മൊത്തം കറണ്‍സിയുടെ 86 ശതമാനം വരുന്ന 1000,500 രൂപ നോട്ടു ഒരു മുന്നറിയിപ്പുമില്ലാതെ മുഴുവനായി ഒറ്റ രാത്ര കൊണ്ട് അസാധുവാക്കിയ നടപടി സന്പത് വ്യവസ്ഥക്ക് ഏതര്‍ത്ഥത്തിലാണ് ഗുണം ചെയ്യുക എന്ന് ഉര്‍ജ്ജിത് പട്ടേലിന് സമിതി യോട് വിശദീകരിക്കേണ്ടി വരും. ജനങ്ങളുള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇതുവരെ സ്വീകരച്ച നടപടികള്‍, തുടര്‍ നടപടികള്‍ എന്നിവ സംബന്ധിച്ചും ആര്‍.ബി.ഐ ഗവര്‍ണറോട് ചോദ്യങ്ങളുണ്ടാകും. അതിനിടെ നോട്ട് അസാധുവാക്കലിന് പിന്നാലെ രാജ്യത്ത് നടക്കുന്ന വന്‍ അഴിമതിയുടെയും ക്രമക്കേടിന്‍റേയും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. ബംഗ്ളൂരു, ഡല്‍ഹി, ഫരീദാബാദ്, ഗോവ തുടങ്ങി ഇന്നലെ രാത്രി വിവിധ നഗരങ്ങളില്‍ നടന്ന ആദായ നികുതി റെയ്ഡില്‍ 2കോടി 93 ലക്ഷത്തിന്‍റെ പുതിയ നോട്ടുകളും മൂന്ന് കോടി 25 ലക്ഷത്തിന്‍റെ പഴയ നോട്ടുകളും കണ്ടെടുത്തു. ക്രമേക്കേടുമായി ബന്ധപ്പെട്ട് 5 പേരെകൂടി അറസ്റ്റ് ചെയ്തു.

Similar Posts