India
India
സുബ്രതോ റോയുടെ പരോള്‍ നീട്ടാനാവില്ലെന്ന് സുപ്രീംകോടതി
|17 July 2017 9:11 PM GMT
രണ്ട് വര്‍ഷം തീഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ ശേഷം മെയിലാണ് സുബ്രതോ റോയ്ക്ക് പരോള്‍ ലഭിച്ചത്. മാതാവ് മരണമടഞ്ഞതിനെ തുടര്‍ന്ന് ലഭിച്ച പരോള്‍
വായ്പാ തട്ടിപ്പ് കേസില്‍ സഹാറ എംഡി സുബ്രതോ റോയുടെ പരോള്‍ നീട്ടാനാവില്ലെന്ന് സുപ്രീംകോടതി. മുന്നൂറ് കോടി രൂപ കെട്ടി വെക്കാതെ പരോള്‍ നീട്ടി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. . പണം കെട്ടി വെക്കാനാവില്ലെന്ന നിലപാടാണ് സുബ്രതോ റോക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സ്വീകരിച്ചത്. രണ്ട് വര്‍ഷം തീഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ ശേഷം മെയിലാണ് സുബ്രതോ റോയ്ക്ക് പരോള്‍ ലഭിച്ചത്. മാതാവ് മരണമടഞ്ഞതിനെ തുടര്‍ന്ന് ലഭിച്ച പരോള്‍ പിന്നീട് പല ഘട്ടങ്ങളായി നീട്ടുകയായിരുന്നു. റോയെയും സഹാറയുടെ മറ്റ് രണ്ട് ഡയറക്ടര്‍മാരെയും കസ്റ്റഡിയിലെടുക്കാനും കോടതി നിര്‍ദേശിച്ചു.