India
ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകം; പ്രതിക്ക് പ്രായപൂര്‍ത്തിയായെന്ന്ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകം; പ്രതിക്ക് പ്രായപൂര്‍ത്തിയായെന്ന്
India

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകം; പ്രതിക്ക് പ്രായപൂര്‍ത്തിയായെന്ന്

Alwyn
|
24 July 2017 8:07 AM GMT

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. പാന്‍മസാലക്കച്ചവടക്കാരനായ അലോകിന് 18 വയസ് പൂര്‍ത്തിയായതായി വിവരം.

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. പാന്‍മസാലക്കച്ചവടക്കാരനായ അലോകിന് 18 വയസ് പൂര്‍ത്തിയായതായി വിവരം. ജുവനൈല്‍ ഹോമില്‍ താമസിപ്പിച്ചിരിക്കുന്ന ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ നേരത്തെ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞദിവസമാണ് മലയാളി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ചത്. പാലക്കാട് കോട്ടായി സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ രജത് ആണ് മരിച്ചത്. ഡല്‍ഹിയില്‍ മയൂര്‍വിഹാര്‍ ഫേസ് മൂന്നില്‍ ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം.

ഡല്‍ഹി മയൂര്‍ വിഹാറില്‍‌ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയായ രജതിനെ പാന്‍മസാല കച്ചവടക്കാര്‍ അടിച്ച് കൊന്നു എന്ന പരാതിയില്‍ പൊലീസ് തുടക്കത്തിലേ പ്രതിചേര്‍ത്ത ആളാണ് സോനു എന്ന അലോക്. ഇയാളാണ് പാന്‍മസാല കടയില്‍ കച്ചവടം നടത്തിയിരുന്നത്. എന്നാല്‍ പ്രായ പൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി അലോകിനെതിരെ കൊലപാതകുറ്റം ചുമത്താന്‍ പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് ജുവനൈല്‍ ബോര്‍ഡില്‍‌ ഹാജരാക്കി രേഖകള്‍ പരിശോധിച്ചപ്പോള്‍ അലോകിന് പ്രയപൂര്‍ത്തിയായിരുന്നെന്ന് വ്യക്തമാവുകയായിരുന്നു. 1998 ല്‍ ജനുവരി പത്തിനാണ് ഇയാള്‍ ജനിച്ചതെന്നാണ് വിവരം. കേസില്‍ പൊലീസും പാന്‍മസാല കച്ചവടക്കാരെ നിയന്ത്രിക്കുന്ന മയക്കുമരുന്ന് മാഫിയയും ഒത്ത് കളിക്കുകയാണെന്ന് പ്രദേശത്ത് താമസിക്കുന്നവര്‍ ആരോപിക്കുന്നു. അലോകിന്റെ സഹോദരനായ മോനു എന്ന അങ്കിലേഷിനിയും പൊലീസ് കസ്റ്റഡിയലെടുത്തിരുന്നെങ്കിലും പരിശോധനയില്‍ പ്രായപൂര്‍ത്തിയായില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇയാളെ കോടതിയില്‍ ഹാജരാക്കിയേക്കില്ല. കേസില്‍ നീതി ഉറപ്പാക്കും വരെ പ്രതിഷേധം തുടരാനാണ് വിവിധ മലയാളി സംഘടനകളുടെ തീരുമാനം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ മയക്കുമരുന്ന് മാഫിയാ പ്രശ്നം പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചതായി എംപിമാരായ എംബി രജേഷും എ സമ്പത്തും വ്യക്തമാക്കി.

Similar Posts