India
സൈക്കിളില്‍ തീരുമാനം  പതിനേഴിനുള്ളില്‍സൈക്കിളില്‍ തീരുമാനം പതിനേഴിനുള്ളില്‍
India

സൈക്കിളില്‍ തീരുമാനം പതിനേഴിനുള്ളില്‍

Khasida
|
25 July 2017 2:09 AM GMT

സമാജ് വാദി പാര്‍ട്ടി പിളരുമെന്നുറപ്പായി. പാര്‍ട്ടി ചിഹ്നം വിട്ട് നല്‍കാന്‍ മുലായം - അഖിലേഷ് പക്ഷങ്ങള്‍ തയ്യാറല്ലെന്ന് അന്തിമ വാദത്തിലും വ്യക്തമാക്കി

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി പിളരുമെന്നുറപ്പായി. പാര്‍ട്ടി ചിഹ്നം വിട്ട് നല്‍കാന്‍ മുലായം - അഖിലേഷ് പക്ഷങ്ങള്‍ തയ്യാറല്ലെന്ന് അന്തിമ വാദത്തിലും വ്യക്തമാക്കിയതോടെ, ഈ മാസം പതിനേഴിനുള്ളില്‍ തീരുമാനമറിയിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നിലവിലെ സൈക്കിള്‍ ചിഹ്നം ഒരു വിഭാഗത്തിന് ലഭിച്ചാല്‍ മറുപക്ഷം തെരഞ്ഞെടുപ്പിന് പുതിയ ചിഹ്നം തേടേണ്ടി വരും.

അഞ്ച് മണിക്കൂറോളം നീണ്ട് നിന്ന വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ തീരുമാനം പതിനേഴിനുള്ളില്‍ അറിയിക്കാമെന്ന നിലപാട് കമ്മീഷന്‍ എടുക്കുകയായിരുന്നു. ജനുവരി പതിനേഴ്‌‌
മുതലാണ് ഉത്തര്‍പ്രദേശില്‍ പത്രികാ സമര്‍പ്പണം. മുലായം സിംഗ്, സഹോദരന്‍ ശിവപാല്‍ യാദവ്, മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍ പരാശരന്‍ എന്നിവര്‍ക്കൊപ്പമാണ് കമ്മീഷന് മുന്നില്‍ വാദത്തിനെത്തിയത്.അഖിലേഷിന് പകരം രാംഗോപാല്‍ യാദവ്, നരേഷ് അഗര്‍വാള്‍ എന്നിവര്‍ ഹാജറായപ്പോള്‍, മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബലാണ്‌ വസ്തുതകള്‍ കമ്മിഷനെ ധരിപ്പിച്ചത്. വാദത്തിന് ശേഷം ഇരു വിഭാഗങ്ങളും പ്രതീക്ഷ പ്രകടിപ്പിച്ചു.

നിലവിലെ സാഹചര്യത്തില്‍ നിയമ സാധുതകള്‍ പരിശോധിച്ച് കമ്മീഷന് ഒരു വിഭാഗത്തിന് ഇപ്പോഴത്തെ ചിഹ്നമായ സൈക്കിള്‍ അനുവദിക്കാം. അല്ലെങ്കില്‍ ചിഹ്നം റദ്ദാക്കാം.
ചിഹ്നം റദ്ദാക്കിയാല്‍ ഇരു പക്ഷവും പുതിയ ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരും. അഖിലേഷ് യാദവ്, സമാജ് വാദി ജനതാ പാര്‍ട്ടി എന്ന പേരിലുള്ള പുതിയ പാര്‍ട്ടിക്ക് മോട്ടോര്‍ സൈക്കിള്‍‌ ചിഹ്നം ആവശ്യപ്പെട്ടുവെന്നാണ് സൂചന. ചിഹ്നം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇരുവരുടെയും തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ കാര്യമായി ബാധിച്ചി‌‌ട്ടുണ്ട്.

Similar Posts