India
സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ആരംഭിച്ചുസിപിഎം കേന്ദ്ര കമ്മിറ്റി യോഗം ആരംഭിച്ചു
India

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ആരംഭിച്ചു

admin
|
28 July 2017 6:37 PM GMT

പാര്‍ട്ടി നയത്തിന് വിരുദ്ധമായി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടില്ലെന്ന ബംഗാള്‍ ഘടകത്തിന്റെ വാദവും പി.ബിയുടെ എതിര്‍വാദവും കേന്ദ്രക്കമ്മിറ്റി പരിശോധിയ്ക്കും


നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യാനുള്ള സി.പി.എം കേന്ദ്രക്കമ്മിറ്റി യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. പാര്‍ട്ടി നയത്തിന് വിരുദ്ധമായി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടില്ലെന്ന ബംഗാള്‍ ഘടകത്തിന്റെ വാദവും പി.ബിയുടെ എതിര്‍വാദവും കേന്ദ്രക്കമ്മിറ്റി പരിശോധിയ്ക്കും.കേന്ദ്രക്കമ്മിറ്റി യോഗത്തിന് മുന്നോടിയായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വി.എസ്.അച്യുതാനന്ദമുമായി കൂടിക്കാഴ്ച നടത്തി.


ബംഗാളില്‍ പാര്‍ട്ടി നയത്തിന് വിരുദ്ധമായ രീതിയിലാണ് കോണ്‍ഗ്രസ് ബന്ധം മുന്നോട്ടു പോയതെന്ന പൊളിറ്റ് ബ്യൂറോയുടെ വിലയിരുത്തലും അങ്ങനെയല്ലെന്ന ബംഗാള്‍ ഘടകത്തിന്റെ വാദവും കേന്ദ്രക്കമ്മിറ്റിയ്ക്ക് മുന്നില്‍ വെയ്ക്കാന്‍ കഴിഞ്ഞ ദിവസം പി.ബി തീരുമാനിച്ചിരുന്നു. ഈ വിഷയം കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് ബന്ധം തുടരണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യത്തിന്മേലും കേന്ദ്രക്കമ്മിറ്റി തീരുമാനമെടുക്കും. കേന്ദ്രക്കമ്മിറ്റി യോഗത്തിന് മുന്‍പ് സീതാറാം യെച്ചൂരി വി.എസ്.അച്യുതാനന്ദനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും വി.എസിന്റെ പദവികള്‍ സംബന്ധിച്ച് തീരുമാമെടുക്കാന്‍ ഇതുവരെയും കഴിയാത്ത സാഹചര്യത്തിലാണ് യെച്ചൂരി - വി.എസ് കൂടിക്കാഴ്ച നടന്നത്. മകന്‍ വി.എ.അരുണ്‍കുമാറിനൊപ്പമാണ് വി.എസ് രാവിലെ ഒന്പതേമുക്കലോടെ എ.കെ.ജി ഭവനിലെത്തിയത്. പത്തുമണിയോടെ യെച്ചൂരിയും എത്തി. അധികാരമോഹിയായി ചിത്രീകരിയ്ക്കാന്‍ ശ്രമിയ്ക്കുന്നുവെന്ന പരാതിയുയര്‍ത്തുന്ന വി.എസിനെ അനുനയിപ്പിയ്ക്കുകയും വി.എസിന്റെ പദവി സംബന്ധിച്ച കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കാന്‍ വഴിയൊരുക്കുകയും ചെയ്യുകയെന്ന ഉത്തരവാദിത്വമാണ് കേന്ദ്ര നേതൃത്വത്തിനു മുന്‍പില്‍ ഇപ്പോഴുള്ളത്.

Similar Posts