India
ഗാന്ധിജിയെ ദൈവമായി കണ്ട് ആരാധിക്കുന്ന കേദാരിപുരം ഗ്രാമംഗാന്ധിജിയെ ദൈവമായി കണ്ട് ആരാധിക്കുന്ന കേദാരിപുരം ഗ്രാമം
India

ഗാന്ധിജിയെ ദൈവമായി കണ്ട് ആരാധിക്കുന്ന കേദാരിപുരം ഗ്രാമം

Jaisy
|
31 July 2017 2:59 PM GMT

വിരിപ്പ് കൃഷിക്ക് മുന്‍പായി ഗന്ധമ്മ സമ്പാരം എന്നൊരു ഉത്സവം ഇതിന്റെ ഭാഗമായി അവര്‍ ആഘോഷിക്കുന്നുണ്ട്

ആന്ധ്രാപ്രദേശിലെ കേദാരിപുരം ഗ്രാമവാസികള്‍ക്ക് മഹാത്മാഗാന്ധി രാഷ്ട്ര പിതാവ് മാത്രമല്ല, അവര്‍ ആരാധിക്കുന്ന ദൈവം കൂടിയാണ്. ഗാന്ധിജിയുടെ വിഗ്രഹം തങ്ങള്‍ക്ക് സമൃദ്ധി തരുന്നുണ്ടെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. വിരിപ്പ് കൃഷിക്ക് മുന്‍പായി ഗന്ധമ്മ സമ്പാരം എന്നൊരു ഉത്സവം ഇതിന്റെ ഭാഗമായി അവര്‍ ആഘോഷിക്കുന്നുണ്ട്.

1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമാണ് തങ്ങളുടെ മുന്‍ഗാമികള്‍ ഉത്സവം ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് കേദാരിപുരത്തുകാര്‍ പറയുന്നു. സത്യാഗ്രഹ മാര്‍ഗത്തിലൂടെ സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയുടെ മാര്‍ഗമാണ് ഇവര്‍ പിന്തുടരുന്നത്. ഗാന്ധി യൂത്ത് അസോസിയേഷനും ഗാന്ധി സഹായ സ്കൂളും ഗ്രാമത്തിലുണ്ടെന്ന് 65കാരനായ ഫല്‍ഗുണ റാവു പറഞ്ഞു.

Similar Posts