ജിഷ്ണുവിന്റെ മാതാവിന് മര്‍ദ്ദനമേറ്റ സംഭവം പാര്‍ലമെന്റില്‍
|വിഷയത്തില്‍ പാര്‍ലമെന്റ് അപലപിക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്...
ജിഷ്ണുപ്രണോയിയുടെ മാതാവിനെ പൊലീസ് മര്‍ദിച്ച സംഭവം കോണ്‍ഗ്രസ് ലോക്‌സഭയില്‍ ഉന്നയിക്കും. വിഷയത്തില്‍ പാര്‍ലമെന്റ് അപലപിക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്, രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ക്ഷീരകര്‍ഷകനെ മര്‍ദിച്ച് കൊന്ന സംഭവം രാജ്യസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം രാജ്യസഭ ഉപാധ്യക്ഷന്‍ തള്ളി.
ജിഷ്ണു പ്രണോയുടെ മാതാവിനെതിരായ പൊലീസ് നടപടിയില്‍ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാനെ മര്‍ദിച്ചുകൊന്ന സംഭവം രാജ്യത്തിന് നാണക്കേടുണ്ടാക്കിയതായി രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആരോപിച്ചു.
ഏതെങ്കിലും ഒരു സംസ്ഥാനത്തെ പ്രശ്‌നത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രതികരണത്തെ തുടര്‍ന്ന് രാജ്യസഭ ബഹളത്തില്‍ മുങ്ങി. ഗോസംരക്ഷണത്തിന്റെ പേരില്‍ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാട് കേന്ദ്രം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.