India
ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഐപിഎസ് ഓഫീസര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഐപിഎസ് ഓഫീസര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്
India

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഐപിഎസ് ഓഫീസര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

admin
|
10 Aug 2017 6:59 AM GMT

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്.

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. കേസ് അന്വേഷിച്ച മൂന്നംഗ പ്രത്യേക ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥനായിരുന്ന സതീഷ് വര്‍മക്ക് ഡല്‍ഹി നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക്കല്‍ പവര്‍ കോര്‍പ്പറേഷനാണ് (നീപ്കോ)കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അനുമതിയില്ലാതെ അവധി എടുക്കല്‍, പെരുമാറ്റ ദൂഷ്യം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

1986 ഐപിഎസ് ബാച്ചിലെ അംഗമാണ് സതീഷ്. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സതീഷ്, ഇപ്പോള്‍ നീപ്‍കോയുടെ ചീഫ് വിജിലന്‍സ് ഓഫീസറാണ്. ഊര്‍ജ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് നീപ്‍കോ. മുന്‍കൂര്‍ അംഗീകാരമില്ലാതെ അവധിയെടുക്കുകയും അനുവാദമില്ലാതെ യാത്ര ചെയ്തുവെന്നുമൊക്കെയാണ് സതീഷിനെതിരെയുള്ള കുറ്റങ്ങള്‍. എന്നാല്‍ നോട്ടീസ് കിട്ടിയ സാഹചര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷണത്തിന് ഗുജറാത്ത് ഹൈകോടതി നിയമിച്ച അന്വേഷണ സംഘത്തിലെ അംഗമായിരുന്നു സതീഷ് വര്‍മ. ഏറ്റുമുട്ടല്‍ ആസൂത്രിതമാണെന്നും ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണോ എന്ന് സംശയമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

Similar Posts