ജെഎന്‍യുവില്‍ ദിവസവും ബലാത്സംഗം നടക്കുന്നുണ്ടെന്ന് ബിജെപി എംഎല്‍എ
|ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി(ജെഎന്‍യു)യില്‍ ദിവസവും ബലാത്സംഗങ്ങള്‍ നടക്കുന്നുണ്ടെന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ.
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി(ജെഎന്‍യു)യില്‍ ദിവസവും ബലാത്സംഗങ്ങള്‍ നടക്കുന്നുണ്ടെന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. താന്‍ മുമ്പ് പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ജെഎന്‍യുവില്‍ ദിവസവും ബലാത്സംഗങ്ങള്‍ നടക്കുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ സങ്കേതമായി ജെഎന്‍യു കാമ്പസ് മാറിയെന്നും അഹൂജ ആരോപിച്ചു. രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് അഹൂജ. ജെഎന്‍യു കാമ്പസില്‍ ദിവസേന 3000 ഗര്‍ഭനിരോധന ഉറകളും പതിനായിരത്തിലേറെ സിഗരറ്റും സിറിഞ്ചുകളുമെല്ലാം ഉപയോഗിക്കുന്നുണ്ടെന്ന അഹൂജയുടെ മുന്‍ പ്രസ്താവന വലിയ വിവാദമായിരുന്നു. അഹൂജയുടെ വിവാദ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധം സോഷ്യല്‍മീഡിയയില്‍ ആഞ്ഞടിക്കുകയാണ്. കാമ്പസിനുള്ളില്‍ രാത്രി എട്ടു മണി കഴിഞ്ഞാല്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും അഹൂജ പറഞ്ഞു.
അതേസമയം, യൂണിവേഴ്സിറ്റിയുടെ പ്രതിച്ഛായക്ക് മേല്‍ കരിവാരിത്തേക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് അഹൂജ നടത്തുന്നതെന്ന് വിദ്യാര്‍ഥി യൂണിയന് നേതാവ് ഷെഹ്ല റാഷിദ് പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ബിജെപി ശബ്ദമുയര്‍ത്തില്ലെന്നും കാമ്പസിലെ സ്ത്രീ സ്വാതന്ത്ര്യം ഇത്തരക്കാരുടെ ഉറക്കംകെടുത്തുന്നതാണെന്നും ഷെഹ്ല കൂട്ടിച്ചേര്‍ത്തു.