India
കടല്‍ക്കൊലക്കേസ്: ഇറ്റാലിയന്‍ നാവികര്‍ക്ക് സ്വദേശത്ത് കഴിയാമെന്ന് സുപ്രിംകോടതികടല്‍ക്കൊലക്കേസ്: ഇറ്റാലിയന്‍ നാവികര്‍ക്ക് സ്വദേശത്ത് കഴിയാമെന്ന് സുപ്രിംകോടതി
India

കടല്‍ക്കൊലക്കേസ്: ഇറ്റാലിയന്‍ നാവികര്‍ക്ക് സ്വദേശത്ത് കഴിയാമെന്ന് സുപ്രിംകോടതി

Alwyn K Jose
|
20 Aug 2017 1:08 PM GMT

കടല്‍ക്കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ അന്താരാഷ്ട്ര കോടതിയിലെ കേസില്‍ തീര്‍പ്പുണ്ടാകുന്നത് വരെ ഇന്ത്യയിലേക്ക് മടങ്ങിവരേണ്ടതില്ലെന്ന് സുപ്രിംകോടതി.

കടല്‍ക്കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ അന്താരാഷ്ട്ര കോടതിയിലെ കേസില്‍ തീര്‍പ്പുണ്ടാകുന്നത് വരെ ഇന്ത്യയിലേക്ക് മടങ്ങിവരേണ്ടതില്ലെന്ന് സുപ്രിംകോടതി. ജാമ്യ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഇറ്റലി നല്‍കിയ ഹരജിയിലാണ് തീരുമാനം. മാസിമിലാനോ ലത്തോറെ സമര്‍പ്പിച്ച ഹരജിയിലാണ് വിധി. 2012 ഫെബ്രുവരി 15 നടന്ന കടല്‍ക്കൊലക്കേസിലെ പ്രതികളായ രണ്ടു ഇറ്റാലിയന്‍ നാവികരില്‍ ഒരാളാണ് ലത്തോറെ. മറ്റൊരു നാവികനായ സാല്‍വതോറെ ജെറോനിയുടെ ഇറ്റാലിയന്‍ വാസത്തില്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു. അന്താരാഷ്ട്ര കോടതിയില്‍ നടക്കുന്ന നടപടിക്രമങ്ങളുടെ പുരോഗതി മൂന്നു മാസം കൂടുമ്പോള്‍ അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ തീര്‍പ്പുണ്ടാകുന്നതു വരെ ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന ലത്തോറെയുടെ ഹരജിയില്‍ എതിര്‍വാദം ഉന്നയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. ഇതോടെയാണ് ലത്തോറെക്ക് അനുകൂല വിധി അനായാസം ലഭിച്ചത്.

Similar Posts