India
ഹൈദരാബാദ് സ്വദേശി രോഹിത് ഖണ്ടേല്‍വാല്‍ മിസ്റ്റര്‍ വേള്‍ഡ് 2016ഹൈദരാബാദ് സ്വദേശി രോഹിത് ഖണ്ടേല്‍വാല്‍ മിസ്റ്റര്‍ വേള്‍ഡ് 2016
India

ഹൈദരാബാദ് സ്വദേശി രോഹിത് ഖണ്ടേല്‍വാല്‍ മിസ്റ്റര്‍ വേള്‍ഡ് 2016

admin
|
26 Aug 2017 6:56 AM GMT

യുകെ സൌത്ത്പോര്‍ട്ടിലുള്ള സൌത്ത്പോര്‍ട്ട് തിയറ്റര്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആയിരുന്നു കാണികളെ ആവേശത്തിലാഴ്ത്തിയ മിസ്റ്റര്‍ വേള്‍ഡ് മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ.

ഈ വര്‍ഷത്തെ മിസ്റ്റര്‍ വേള്‍ഡായി ഹൈദരാബാദ് സ്വദേശി രോഹിത ഖണ്ടേല്‍വാലിനെ(26) തെരഞ്ഞെടുത്തു. യുകെ സൌത്ത്പോര്‍ട്ടിലുള്ള സൌത്ത്പോര്‍ട്ട് തിയറ്റര്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആയിരുന്നു കാണികളെ ആവേശത്തിലാഴ്ത്തിയ മിസ്റ്റര്‍ വേള്‍ഡ് മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ.

മിസ്റ്റര്‍ വേള്‍ഡ് കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യാക്കാരന്‍ കൂടിയാണ് രോഹിത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 46 മത്സരാര്‍ഥികളെ പിന്നിലാക്കിയാണ് രോഹിത് കിരീടമണിഞ്ഞത്. 50,000 ഡോളറാണ് സമ്മാനത്തുക. മോഡലും നടനും കൂടിയാണ് രോഹിത്. മിസ്റ്റര്‍ വേള്‍ഡായത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും ഇത്തരമൊരു അവസരം തന്ന മിസ് ഇന്ത്യ ഓര്‍ഗനൈസേഷന് നന്ദി പറയുന്നതായും രോഹിത് പറഞ്ഞു.

Similar Posts