India
വോട്ടിങ് മെഷിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് അഖിലേഷ് വീണ്ടും രംഗത്ത്വോട്ടിങ് മെഷിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് അഖിലേഷ് വീണ്ടും രംഗത്ത്
India

വോട്ടിങ് മെഷിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് അഖിലേഷ് വീണ്ടും രംഗത്ത്

admin
|
26 Aug 2017 2:18 PM GMT

ഒരു ചിപ്പിലൂടെ റിമോട്ട് ഉപയോഗിച്ച് ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ പെട്രോള്‍ മോഷ്ടിക്കാമെങ്കില്‍ വോട്ടിങ് മെഷിനുകളിലും ഇത്തരത്തില്‍ അട്ടിമറിക്കാമെന്നും

വോട്ടിങ് മെഷിനുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സമാജ്‍വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് വീണ്ടും രംഗത്ത്. ചിപ്പ് പോലെയുള്ള ഉപകരണം ഉപയോഗിച്ചുള്ള പെട്രോള്‍ മോഷണം സംസ്ഥാന പൊലീസ് കണ്ടെത്തിയതിന് തൊട്ട് പിന്നാലെയാണ് വോട്ടിങ് മെഷിനെതിരെ അഖിലേഷ് രംഗതെത്തിയത്. ഒരു ചിപ്പിലൂടെ റിമോട്ട് ഉപയോഗിച്ച് ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ പെട്രോള്‍ മോഷ്ടിക്കാമെങ്കില്‍ വോട്ടിങ് മെഷിനുകളിലും ഇത്തരത്തില്‍ അട്ടിമറിക്കാമെന്നും സാങ്കേതിക വിദ്യയുടെ തെറ്റായ ഉപയോഗം തടയേണ്ട സമയം അതിക്രമിച്ചെന്നും അഖിലേഷ് ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ ബിഎസ്പി നേതാവ് മായാവതി വോട്ടിങ് മെഷിനുകള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. എഎപി ഉള്‍പ്പെടെ വിവിധ പ്രതിപക്ഷികളും സമാന വികാരം പ്രകടിപ്പിച്ച് രംഗതെത്തി. എന്നാല്‍ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തിട്ടുളളത്,

Related Tags :
Similar Posts