India
കാവേരി തര്‍ക്കം: വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കുംകാവേരി തര്‍ക്കം: വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കും
India

കാവേരി തര്‍ക്കം: വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കും

Sithara
|
28 Aug 2017 9:43 PM GMT

കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പഠിക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പഠിക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്‍ ജി എസ് ജായുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സമിതി ഇന്നലെയാണ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാവേരിയില്‍ നിന്നുള്ള ജല വിതരണം ചെയ്യുന്നതിനുള്ള സൌകര്യങ്ങളും രീതികളും കാലഹരണപ്പെട്ടതാണെന്നും ഇത് പരിഷ്കരിച്ചാല്‍ തന്നെ പ്രശ്നം പരമാവധി പരിഹരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാവേരി നദിക്ക് സമീപത്തുള്ള ഇരു സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ വലിയ ജലപ്രതിസന്ധി നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും സുപ്രീംകോടതി വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Related Tags :
Similar Posts