India
ദാദ്രിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥദാദ്രിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ
India

ദാദ്രിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ

Subin
|
29 Aug 2017 3:46 AM GMT

ഒരു കോടി രൂപ നഷ്ടപരിഹാരം, രവിനിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി, ജയില്‍ അധികാരികള്‍ക്കും അഖ്‌ലാഖിന്റെ സഹോദരനുമെതിരെ നടപടി തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. പശു ഇറച്ചിയുടെ പേരില്‍ അഖ്‌ലാഖിനെ അടിച്ചുകൊന്ന കേസിലെ പ്രതി രവിന്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമാത്.

സംഭവത്തില്‍ പ്രദേശവാസികളും ഹിന്ദുസംഘടനകളും മൃതദേഹവുമായി പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെയും മുലായം സിങിന്റെയും കോലം കത്തിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം, രവിനിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി, ജയില്‍ അധികാരികള്‍ക്കും അഖ്‌ലാഖിന്റെ സഹോദരനുമെതിരെ നടപടി തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് മുന്നൂറോളം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Related Tags :
Similar Posts