India
മഹാരാഷ്ട്രയില്‍ ബലാത്സംഗക്കേസുകളിലെ കുറ്റവാളികള്‍ക്ക് ഇനി പരോളില്ലമഹാരാഷ്ട്രയില്‍ ബലാത്സംഗക്കേസുകളിലെ കുറ്റവാളികള്‍ക്ക് ഇനി പരോളില്ല
India

മഹാരാഷ്ട്രയില്‍ ബലാത്സംഗക്കേസുകളിലെ കുറ്റവാളികള്‍ക്ക് ഇനി പരോളില്ല

Ubaid
|
7 Sep 2017 11:33 AM GMT

2012ല്‍ പല്ലവിയെന്ന യുവഅഭിഭാഷകയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ കുറ്റവാളി സജ്ജദ് മുഗള്‍ പരോളില്‍ ഇറങ്ങി കടന്നുകളഞ്ഞതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.

മഹാരാഷ്ട്രയില്‍ ബലാത്സംഗക്കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികള്‍ക്ക് ഇനി പരോളില്ല. 2012ല്‍ പല്ലവിയെന്ന യുവഅഭിഭാഷകയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ കുറ്റവാളി സജ്ജദ് മുഗള്‍ പരോളില്‍ ഇറങ്ങി കടന്നുകളഞ്ഞതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. പല്ലവിയുടെ ഫ്ലാറ്റില്‍ സുരക്ഷാജീവനക്കാരനായിരുന്നു സജ്ജദ്. അസുഖബാധിതയായ അമ്മയെ കാണാന്‍ പോകാനെന്ന വ്യാജേനയാണ് ഇയാള്‍ പരോളില്‍ ഇറങ്ങിയത്. പുതിയ നിയമപ്രകാരം ജയില്‍ മാന്വലുകള്‍ തിരുത്താനുള്ള നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Similar Posts