India
വ്യാജ നോട്ടുകള്‍ മറന്നേക്കൂ.... ഒറിജനിലെ വെല്ലുന്ന വ്യാജ ബാങ്ക്വ്യാജ നോട്ടുകള്‍ മറന്നേക്കൂ.... ഒറിജനിലെ വെല്ലുന്ന വ്യാജ ബാങ്ക്
India

വ്യാജ നോട്ടുകള്‍ മറന്നേക്കൂ.... ഒറിജനിലെ വെല്ലുന്ന വ്യാജ ബാങ്ക്

Damodaran
|
23 Sep 2017 3:46 PM GMT

തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ നാല് പേരുകള്‍ ചേര്‍ന്ന് ആരംഭിച്ച വ്യാജ ബാങ്ക് പ്രവര്‍‌ത്തിച്ചത് രണ്ട് മാസത്തോളമായിരുന്നു. 1.60 ലക്ഷം രൂപയുടെ ഡിപ്പോസിറ്റും ഈ കാലഘട്ടത്തിനിടയില്‍

ഇത് വ്യാജന്‍മാരുടെ കാലഘട്ടമാണ്. ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍, മൊബൈലുകള്‍, ഡോക്ടര്‍മാര്‍, കറന്‍സി തുടങ്ങി എല്ലാറ്റിന്‍റെയും വ്യാജന്‍മാര്‍ വാഴുന്ന കാലം. സംഗതി ഇതൊക്കെയാണെങ്കിലും ഒരു വ്യാജ ബാങ്കിനെ കുറിച്ചുള്ള ആശങ്ക അധികം ആര്‍ക്കും ഉണ്ടായിരിക്കാന്‍ വഴിയില്ല.

എന്നാല്‍ തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ നാല് പേരുകള്‍ ചേര്‍ന്ന് ആരംഭിച്ച വ്യാജ ബാങ്ക് പ്രവര്‍‌ത്തിച്ചത് രണ്ട് മാസത്തോളമായിരുന്നു. 1.60 ലക്ഷം രൂപയുടെ ഡിപ്പോസിറ്റും ഈ കാലഘട്ടത്തിനിടയില്‍ വ്യാജ ബാങ്കിന് ലഭിച്ചു. യെസ് ബാങ്കിനെ അനുകരിച്ച് യെസ് എബിഎസ് ബാങ്ക് എന്ന പേരിലാണ് വ്യാജ ബാങ്ക് പ്രവര്‍ത്തിച്ചത്. ഉപഭോക്താക്കളില്‍ സംശയം ജനിക്കാതിരിക്കാനായി യെസ് ബാങ്കിന്‍റെ ലോഗോ തന്നെ ഇവരും യാതൊരു മാറ്റവും കൂടാതെ തങ്ങളുടെ ബാങ്കിന്‍റെ ലോഗോയാക്കി. ധര്‍മ്മപുരി നഗരത്തിന്‍റെ മധ്യത്തിലായിരുന്നു ബാങ്ക് പ്രവര്‍ത്തിച്ചിരുന്നത്. തങ്ങളുടെ പേരിലൊരു ബാങ്ക് ധര്‍മ്മപുരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ യെസ് ബാങ്കിന്‍റെ സേലം ശാഖ മാനേജര്‍ പരാതി നല്‍കിയതോടെയാണ് കള്ളി പുറത്തായത്.

വ്യാജ ബാങ്കിന്‍റെ സിഇഒയായി പ്രവര്‍ത്തിച്ച സോമസുന്ദരനാണ് നാലംഗ സംഘത്തിന്‍റെ നേതാവ്. ഇയാളെ ധര്‍മ്മപുരിയിലെ ബിസിനസ് കറസ്പോണ്ടന്‍റായി യെസ് ബാങ്ക് നിയോഗിച്ചിരുന്നു. ഈ അവസരം മുതലെടുത്ത് സുഹൃത്തുക്കളുമായി ചേര്‍ന്ന് സ്വന്തം ബാങ്ക് തുടങ്ങാന്‍ സോമസുന്ദരം തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 83 അക്കൌണ്ടുകളാണ് രണ്ട് മാസത്തിനുള്ളില്‍ ഇവര്‍ കണ്ടെത്തിയത്. ഇതുകൂടാതെ ജീവനക്കാരെ നിയമിക്കാനെന്ന വ്യാജേന ഇവര്‍ ഓരോ അപേക്ഷകന്‍റെ കയ്യില്‍ നിന്നും ആയിരം രൂപവച്ച് സമാഹരിക്കുകയും ചെയ്തിരുന്നു. സമീപത്തെ ഒരു പ്രസില്‍ നിന്നുമാണ് ഇവര്‍ ചലാനുള്‍പ്പെടെയുള്ള രേഖകള്‍ അച്ചടിച്ചിരുന്നത്. പ്രസ് ഉടമയും അറസ്റ്റിലായിട്ടുണ്ട്

Related Tags :
Similar Posts